റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമത്തെതിയാണ് സജൻ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്.1:56:38 സെക്കൻഡിലാണ് സജൻ ഒന്നാമതായി ഫിനിഷ് ചെയ്തത്.
റോം: മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാവും ടോക്കിയോ ഒളിമ്പിക്സിൽ സജൻ മത്സരിക്കുക. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് 27കാരനായ സജൻ.
Historic moment in Indian Swimming !!! Sajan Prakash breaks the glass ceiling clocks 1:56.38 an Olympic qualification time. CONGRATULATIONS pic.twitter.com/WIEnvdlfbK
— @swimmingfederationofindia (@swimmingfedera1)
നേരത്തെ ബെൽഗ്രേഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സജൻ സ്വർണം നേടിയിരുന്നെങ്കിലും എ വിഭാഗത്തിൽ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനായിരുന്നില്ല. ബെൽഗ്രേഡിൽ 1.56.96 സെക്കൻഡിലായിരുന്നു സജൻ ഫിനിഷ് ചെയ്തത്. 0.48 സെക്കൻഡ് വ്യത്യാസത്തിലാണ് സജന് അന്ന് നേരിട്ട് യോഗ്യത നഷ്ടമായത്.