പിടിടിഎയുടെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നതാണ് ഇരുവരുടേയും പ്രകടനമമെന്നും ഇരുവരും ഇന്ത്യയുടെ ഗെയിം ചേഞ്ചറായി മാറിയിരുന്നുവെന്നും അക്കാദമി അക്കാദമി അവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു
ഇന്ത്യന്‍ ടേബിള്‍ ടെന്നിസിന്റെ ഭാവി താരങ്ങളായി അവ്‌നി ദുവയും കൃഷിവ് ഗാര്‍ഗും. ഗുരുഗ്രാമില്‍ നിന്നുള്ള ഇരുവരും അടുത്തിടെ കസാഖ്സ്ഥാനിലെ അല്‍മാറ്റിയില്‍ അടുത്തിടെ നടന്ന ലോക യൂത്ത് ടേബിള്‍ ടെന്നീസില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുത്തു. നിലവില്‍ അണ്ടര്‍ 11 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യയിലെ പത്താം റാങ്കിലാണ് അവ്‌നി. അണ്ടര്‍ 11 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൃഷിവ് അഞ്ചാമതാണ്. കോച്ച് കുനാല്‍ കുമാറിനും പ്രോഗ്രസീവ് ടേബിള്‍ ടെന്നീസ് അക്കാദമിക്കും (പിടിടിഎ) ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്.
പിടിടിഎയുടെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നതാണ് ഇരുവരുടേയും പ്രകടനമമെന്നും ഇരുവരും ഇന്ത്യയുടെ ഗെയിം ചേഞ്ചറായി മാറിയിരുന്നുവെന്നും അക്കാദമി അക്കാദമി അവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. ഇത് ഒരു തുടക്കം മാത്രമാണ്, ഇനിയും ഒരുപാട് വരും അക്കാദമി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസബിളിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവ്നിയും കൃഷിവിന്റെ പരിശീലകന്‍ കുനാല്‍ കുമാറും തങ്ങളുടെ യാത്രയെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചു. ഇരുവരും അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്നുവെന്ന് കുനാല്‍ പറഞ്ഞു.
അക്കാദമിയെ കുറിച്ചും കുനാല്‍ സംസാരിച്ചു. ''അക്കാദമി ഇത് ഒരു സ്‌കൂള്‍ പോലെയാണ്. ദിവസവും കഠിനമായ പരിശീലനം. രണ്ട് കുട്ടികളും അച്ചടക്കത്തോടെ പരിശീലനത്തിനെത്തുന്നവരാണ്. രാവിലെ 6-7 മുതല്‍ അവര്‍ക്ക് അവരുടെ ഫിറ്റ്‌നസ് പരിശീലനം. തുടര്‍ന്ന് 7-9, അവര്‍ക്ക് പരിശീലന സെഷനുണ്ട്. അതിനുശേഷം അവര്‍ സ്‌കൂളിലേക്ക്.'' മുന്‍ ബീഹാര്‍ സംസ്ഥാന ചാംപ്യന്‍ കൂടിയായ കുനാല്‍ പറഞ്ഞു.
''150-ലധികം കുട്ടികളുള്ള അക്കാദമി, കഴിവുള്ള വ്യക്തികളെ കണ്ടെത്താനും അവര്‍ക്ക് ആവശ്യമായ വിഭവങ്ങളും പിന്തുണയും നല്‍കാനും ശ്രമിക്കുന്നു. വിദ്യാഭ്യാസവും കായികവും സന്തുലിതമാവണം. എന്നാല്‍ താരങ്ങള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്. എന്നിരുന്നാലും, ടേബിള്‍ ടെന്നീസിനോടുള്ള മാറിക്കൊണ്ടിരിക്കുന്ന ധാരണയും നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ച പിന്തുണയും, ഖേലോ ഇന്ത്യ, സായിയുടെ ടോപ്സ് (ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം) പ്രോഗ്രാം പോലെയുള്ള പദ്ധതികളും വന്നതോടെ നിരവധി ഇന്ത്യന്‍ കളിക്കാര്‍ അന്താരാഷ്ട്ര വേദിയില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കാന്‍ തുടങ്ങി.'' കുനാല്‍ വ്യക്തമാക്കി.
''എന്റെ ലക്ഷ്യം 2028 ലെ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്പിക്സാണ്, ഞങ്ങളുടെ ചില കുട്ടികള്‍ അതില്‍ പോയി നമ്മുടെ രാജ്യത്തിന് അഭിമാനം നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ചൈന, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ലോകത്തിലെ ആദ്യ 50-ല്‍ ഉണ്ട്. എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്ക് കഴിയില്ല. ഞാന്‍ ആഗ്രഹിക്കുന്നു. 2028, 2032 ഒളിമ്പിക്സുകളില്‍ കളിക്കുക, അവര്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടണമെന്ന് ആഗ്രഹിക്കുന്നു. ഇതൊരു ഏകദിന ഗെയിമല്ല. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ യാത്രയാണിത്,' പിടിടിഎ കോച്ച് പറഞ്ഞു.
ടേബിള്‍ ടെന്നീസില്‍ ഇത്രയും ചെറുപ്പത്തില്‍ തന്നെ അവ്നി ദുവയും കൃഷിവ് ഗാര്‍ഗും കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ രാജ്യത്തുടനീളമുള്ള കായികതാരങ്ങള്‍ക്ക് പ്രചോദനമാണ്. അഭിനിവേശത്തിന്റെയും അര്‍പ്പണബോധത്തിന്റെയും അച്ചടക്കത്തോടെയുള്ള പരിശീലനത്തിന്റെയും ശക്തിയുടെ തെളിവാണ് അവരുടെ യാത്ര. ശരിയായ പിന്തുണയും വിഭവങ്ങളും ഉണ്ടെങ്കില്‍, ഇന്ത്യയുടെ യുവ ടേബിള്‍ ടെന്നീസ് പ്രതിഭകള്‍ അന്താരാഷ്ട്ര വേദിയില്‍ തിളങ്ങാനും സാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല.
ആ ആറ് സിക്‌സുകള്‍ എന്നെ ഒരു യോദ്ധാവാക്കിയെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്; ആശംസകളുമായി യുവരാജ് സിംഗ്