അദ്ദേഹം ഇപ്പോഴും കൂടെയുണ്ട്, മൈക്കൽ ഷൂമാക്കറുടെ ഭാര്യ കൊറീന ബെഷ്

By Web Team  |  First Published Sep 9, 2021, 7:53 PM IST

2013 ഡിസംബർ 29നാണു ഫ്രാൻസിലെ ആൽപ്സ് പർവത നിരകളിൽ സ്കീയിങ്ങിനിടെ തെന്നിവീണു തലച്ചോറിനു ക്ഷതമേറ്റ ഷൂമാക്കർ പ്രജ്ഞ നശിച്ചു ചലനമറ്റു കിടപ്പിലായത്. ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഇതിഹാസമായി മാറിയശേഷമായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട ഷൂമി അബോധാവസ്ഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയത്.


ബേസല്‍: പഴയതുപോലെ അല്ലെങ്കിലും അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. ഓരോ ദിവസം എത്രമാത്രം കരുത്തനാണ് താനെന്ന് തെളിയിച്ചുകൊണ്ട്-ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളിലെ ഇതിഹാസമായ മൈക്കല്‍ ഷൂമാക്കറുടെ ഭാര്യ കൊറീന ബെഷ‍ിന്‍റെ വാക്കുകളാണിത്.

2013 ഡിസംബർ 29നാണു ഫ്രാൻസിലെ ആൽപ്സ് പർവത നിരകളിൽ സ്കീയിങ്ങിനിടെ തെന്നിവീണു തലച്ചോറിനു ക്ഷതമേറ്റ ഷൂമാക്കർ പ്രജ്ഞ നശിച്ചു ചലനമറ്റു കിടപ്പിലായത്. ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഇതിഹാസമായി മാറിയശേഷമായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട ഷൂമി അബോധാവസ്ഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയത്. അതിനുശേഷം സ്വകാര്യത കണക്കിലെടുത്ത് ഷുമാക്കറുടെ ആരോഗ്യത്തെക്കുറിച്ച് വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമെ കുടുംബം പുറത്തുവിട്ടിരുന്നുള്ളു.

Latest Videos

എന്നാലിപ്പോള്‍ സെപ്റ്റംബര്‍ 15ന് പുറത്തിറങ്ങാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിലാണ് കൊറീന ബെഷ് ഷൂമാക്കറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദീകരിക്കുന്നത്. ഞങ്ങളൊരുമിച്ച് ഒരു വീട്ടിലാണ് താമസിക്കുന്നത്. അദ്ദേത്തിന്‍റെ ചികിത്സകള്‍ തുടരുന്നുണ്ട്. അദ്ദേഹത്തെ ആരോഗ്യം വീണ്ടെടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ തുടരുന്നു. മൈക്കലിന് കുടുംബവുമൊത്ത് കഴിയുന്നത് ഏറെയിഷ്ടമായിരുന്നു. അതോുപോലെയാണ് ഞങ്ങളിപ്പോഴും കഴിയുന്നത്.

ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തില്‍ സന്തുഷ്ടരാണ്. തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ ഒരിക്കലും പുറത്തു പറയില്ലെന്നത് ഷുമാക്കറുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതം അദ്ദേഹം ആസ്വദിക്കട്ടെ. മൈക്കല്‍ എല്ലായ്പ്പോഴും ഞങ്ങളെ സംരക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നു-ഡോക്യുമെന്‍ററിയില്‍ കൊറീന പറയുന്നു.

2013 ഡിസംബർ 29ന് സ്കീയിങ്ങിൽ ഗുരുതര പരുക്കേറ്റ ഷുമാക്കര്‍ 2014 ജൂൺ 16 വരെ മെഡിക്കൽ ഇൻഡ്യൂസ്ഡ് കോമയിൽ തുടര്‍ന്നു. പിന്നീട് തുടർ ചികിത്സയ്ക്ക് സ്വിറ്റ്സർലാൻഡിലെ ലൊസെയ്ൻ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കും 2014 സെപ്റ്റംബർ ഒമ്പതിനു സ്വന്തം വീട്ടിൽ തയാറാക്കിയ പ്രത്യേക ചികിത്സാ മുറിയിലേക്കും ഷൂമാക്കറെ മാറ്റി. അതിനുശേഷം ഷൂമാക്കറുടെ ആരോഗ്യനിലയെക്കുറിച്ച് പലപ്പോഴും അഭ്യൂഹങ്ങള്‍ പരന്നുവെങ്കിലും കുടുംബം ഇതെല്ലാം നിഷേധിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!