പുരുഷ വിഭാഗത്തില്‍ അവശേഷിക്കുന്ന ഏക സീഡഡ് താരമാണ് ലോംഗ്. ചൈനീസ് താരം ഗ്വാങ് സു ലുവും ഇന്തൊനേഷ്യന്‍ താരം ഡ്വി വാര്‍ഡോയോയും തമ്മിലാണ് ആദ്യ സെമി.
ക്വാലലംപൂര്‍: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഫൈനല്‍ ലക്ഷ്യമിട്ട് എച്ച് എസ് പ്രണോയ് (HS Prannoy) ഇന്നിറങ്ങും. സെമിഫൈനലില്‍ എട്ടാം സീഡ് ലോങ് അംഗൂസിനെ പ്രണോയ് നേരിടും. ലോക റാങ്കിംഗില്‍ 19-ാം സ്ഥാനത്തുള്ള പ്രണോയ് മലേഷ്യയില്‍ (Malaysia Masters) സീഡ് ചെയ്യപ്പെട്ടിട്ടില്ല. ലോംഗിനെതിരായ അവസാന രണ്ട് മത്സരത്തിലും പ്രണോയ് വിജയിച്ചിരുന്നു.
പുരുഷ വിഭാഗത്തില്‍ അവശേഷിക്കുന്ന ഏക സീഡഡ് താരമാണ് ലോംഗ്. ചൈനീസ് താരം ഗ്വാങ് സു ലുവും ഇന്തൊനേഷ്യന്‍ താരം ഡ്വി വാര്‍ഡോയോയും തമ്മിലാണ് ആദ്യ സെമി. ലോക പതിനാലാം നമ്പര്‍ താരം കാന്റാ സുനെയാമയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചായിരുന്നു പ്രണോയിയുടെ സെമി പ്രവേശനം. സ്‌കോര്‍ 25-23, 22-20.
undefined
ചരിത്രം രചിക്കാന്‍ ജാബ്യൂര്‍, റെബക്കിനക്കെതിരെ; വിംബിള്‍ഡണ്‍ വനിതാ ജേതാവിനെ ഇന്നറിയാം
കടുത്ത പോരാട്ടം കണ്ട രണ്ട് ഗെയിമുകളിലും തുടക്കത്തില്‍ സുനെയാമക്കായിരുന്നു മുന്‍തൂക്കം. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ രണ്ട് പോയന്റ് ലീഡ് നേടിയ സുനെയാമക്കെതിരെ തുടര്‍ച്ചയായി നാലു പോയന്റ് നേടി പ്രണോയ് ലീഡടുത്തു. പിന്നീട് നേരിയ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാനം പ്രണോയ് വരുത്തിയ പിഴവുകളില്‍ നിന്ന് സുനെയാമ ഗെയിം 19-19ല്‍ എത്തിച്ചു.
35 ഷോട്ടുകള്‍ കണ്ട ലോംഗ് റാലിക്കൊടുവിലും പോയന്റ് 23-23 ആയെങ്കിലും മികച്ചൊരു ജംപ് ഷോട്ടിലൂടെ ആദ്യ ഗെയിം ഒടുവില്‍ പ്രണോയ് വരുതിയിലാക്കി. രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ പ്രണോയ് 7-5 ലീഡെടുത്തെങ്കിലും തുടര്‍ച്ചയായി അഞ്ച് പോയന്റ് നേടിയ സുനെയാമ 9-11ന് ലീഡെടുത്തു. പിന്നീട് 15-18ന് സുനെയാമ മുന്നിലെത്തിയെങ്കിലും രണ്ട് ഗെയിം പോയന്റുകള്‍ അതിജീവിച്ച പ്രണോയ് 20-20ല്‍ എത്തിച്ചു. പിന്നീട് തുടര്‍ച്ചയായി രണ്ട് പോയന്റുകള്‍ കൂടി നേടി ഗെയിമും മത്സരവും പ്രണോയ് സ്വന്തമാക്കി.
പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്, കോലി തിരിച്ചെത്തും- സാധ്യതാ ഇലവന്‍
വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ലോക രണ്ടാം നമ്പര്‍ താരം മലേഷ്യയുടെ തായ് സു യിങിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ അടിയറവ് പറഞ്ഞു. സ്‌കോര്‍-13-21 21-12 12-21. തായ് സു യിങിനോട് അവസാനം ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളിലും സിന്ധു തോറ്റിരുന്നു.