Indonesia Open : ഇന്തോനേഷ്യ ഓപ്പണില്‍ മലയാളി താരം എച്ച് പ്രണോയ് ക്വാര്‍ട്ടറില്‍; സമീര്‍ വര്‍മ പുറത്ത്

By Web Team  |  First Published Jun 16, 2022, 3:50 PM IST

ആദ്യ ഗെയിമില്‍ 11-3 മുന്നിലെത്തിയ പ്രണോയ്. പിന്നീട് എട്ട് പോയിന്റ് മാത്രമാണ് വഴങ്ങിയത്. രണ്ടാം ഗെയിമില്‍ പ്രണോയ് ആധിപത്യം തുടര്‍ന്നു. ഒരുഘട്ടത്തില്‍ 6-7ന് ലോംഗ് മുന്നിലെത്തിയെങ്കിലും താരം വിട്ടുകൊടുത്തില്ല.


ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ (Indonesia Open) മലയാളിതാരം എച്ച് എസ് പ്രണോയ് (H S Prannoy) ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹോങ്കോംഗ് താരം ആഗ്‌നസ് ലോംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-11, 21-18. മത്സരത്തില്‍ ഒരിക്കല്‍ പോലും ലോംഗിന്, പ്രണോയിയെ വെല്ലുവിളിക്കാനായില്ല. 

ആദ്യ ഗെയിമില്‍ 11-3 മുന്നിലെത്തിയ പ്രണോയ്. പിന്നീട് എട്ട് പോയിന്റ് മാത്രമാണ് വഴങ്ങിയത്. രണ്ടാം ഗെയിമില്‍ പ്രണോയ് ആധിപത്യം തുടര്‍ന്നു. ഒരുഘട്ടത്തില്‍ 6-7ന് ലോംഗ് മുന്നിലെത്തിയെങ്കിലും താരം വിട്ടുകൊടുത്തില്ല. രണ്ടാം ഗെയിമിന്റെ പാതിവഴിയില്‍ പ്രണോയ് 11-9ന് മുന്നിലെത്തി. പ്രേണോയ് 20-16ന് ലീഡ് ചെയ്തു നില്‍ക്കെ ലോംഗ് രണ്ട് പോയിന്റെടുത്ത് 20-18ലെത്തിച്ചു. എന്നാല്‍ മൂന്നാം ഗെയിമിന് നില്‍ക്കാതെ തന്നെ പ്രണോയ് വിജയം നേടി.

Latest Videos

undefined

 

EAST VENTURES Indonesia Open 2022
MS - Round of 16
21 21 🇮🇳H. S. PRANNOY🏅
11 18 🇭🇰Ka Long Angus NG

🕗 in 41 minutes
https://t.co/xaoreOacXO

— BWFScore (@BWFScore)

നേരത്തെ, ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ തോല്‍പിച്ചാണ് പ്രണോയ് രണ്ടാം റൗണ്ടിലെത്തിയത്. അതേസമയം, സമീര്‍ വര്‍മ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അഞ്ചാം സീഡ് മലേഷ്യയുടെ ലീ സീ ജിയയാണ് രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സമീര്‍ തോറ്റത്. സ്‌കോര്‍ 10-21, 13-21. ജിയക്കെതിരെ ഏഴ് മത്സരങ്ങളില്‍ അഞ്ച് തവണയും സമീര്‍ തോല്‍ക്കുകയായിരുന്നു. 43 മിനിറ്റുകള്‍ക്കിടെ മത്സരം പൂര്‍ത്തിയായി.

News Flash:
H.S Prannoy upsets WR 12 Angus Ng Ka-long 21-11, 21-18 to storm into QF of Indonesia Open.
👉 Its 3rd consecutive win for Prannoy against the HongKong shuttler. pic.twitter.com/wzKhpdMNIg

— India_AllSports (@India_AllSports)

വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- എന്‍ സിക്കി റെഡ്ഡി സഖ്യവും പുറത്തായി. ടോപ് സീഡ് ചെന്‍ ക്വിങ് ചെന്‍- ജിയ യി ഫാന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്.
 

Comfortable Win For HSP 💪🔥🥳
It Might Be Rasmus Gemke in QF Tomorrow, Hopefully Thomas Cup Repeat 😁😉
All The Best PRANNOY 👍😎🇮🇳 pic.twitter.com/IgkTT52JsO

— Roman (@RomanSportz)

HS Prannoy played a near perfect game today. I liked how he was using trickery shots at the net. He won by 21-11 21-18. Now through to the QF.
🇮🇳🇮🇳

— Shreya Jha (@B5Jha)
click me!