ആദ്യ ഗെയിമില്‍ തുടക്കത്തില്‍ 6-4ന് പ്രണോയ് മുന്നിലെത്തി. പിന്നീട് 11-7ലേക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ പ്രണോയിക്കായി. എന്നാല്‍ തിരിച്ചടിച്ച ജപ്പാന്‍ സ്‌കോര്‍ 13-12ലേക്ക് കൊണ്ടുവന്നു.
ടോക്യോ: ബിഡബ്ല്യൂഎഫ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ് പ്രീക്വാര്‍ട്ടറില്‍. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം കെന്റോ മൊമോട്ടയെ നേരിട്ടുളള ഗെയിമുകള്‍ക്ക് പ്രണോയ് അവസാന 16ല്‍ ഇടം നേടിയത്. സ്‌കോര്‍ 21-17, 21-16. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു പ്രണോയിക്ക്. കഴിഞ്ഞ ഏഴ് തവണയും ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോഴും ജപ്പാനീസ് താരത്തിനായിരുന്ന ജയം. അതും എല്ലാ തോല്‍വിയും നേരിട്ടുള്ള ഗെയിമുകള്‍ക്ക്.
ആദ്യ ഗെയിമില്‍ തുടക്കത്തില്‍ 6-4ന് പ്രണോയ് മുന്നിലെത്തി. പിന്നീട് 11-7ലേക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ പ്രണോയിക്കായി. എന്നാല്‍ തിരിച്ചടിച്ച ജപ്പാന്‍ സ്‌കോര്‍ 13-12ലേക്ക് കൊണ്ടുവന്നു. എന്നാല്‍ പതറാതെ പിടിച്ചുനിന്ന പ്രണോയ് 21-17 ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ 14-10 മുന്നിലെത്തിയ പ്രണോയ് മൂന്നാം ഗെയിമിലേക്ക് മത്സരം കൊണ്ടുപോവാതെ ക്വാര്‍ട്ടറിലെത്തി.
The "Beast" does it yet again 🔥⚔️ continues his excellent form to defeat the WR 2️⃣ 🇯🇵's at the to enter the Pre-Quarters 😍
Scoreline : 21-17, 21-16 💥 pic.twitter.com/PS24xZsNBp
undefined
ക്വാര്‍ട്ടറില്‍ മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്നാണ് പ്രണോയിയുടെ എതിരാളി. മലേഷ്യന്‍ താരം ലീ സീ ജിയയെ തോല്‍പ്പിച്ചാണ് ലക്ഷ്യ സെന്‍ പ്രീക്വാര്‍ട്ടര്‍ യുദ്ധത്തിന് യോഗ്യത നേടിയത്. പുരുഷ ഡബിള്‍സില്‍ സാത്വിക്‌സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്വാണ്ടെമാലയുടെ ജോനതാന്‍ സോളിസ്- അനിബല്‍ മറോക്വിന്‍സ് സഖ്യത്തെ 21-8, 21-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്.
Sheer Dominance 💪
Our 🇮🇳 MD pair of and seal their spot in the Pre-Quarter with a win over 🇬🇹's Solis/Anibal at the 😍
Scoreline: 21-8, 21-10 🔥 pic.twitter.com/tBH8Gpsrxe
സീഡ് ചെയ്യപ്പെടാത്ത ബെയ് ജെപ്പെ- മൊല്‍ഹെദെ ലസ്സെ സഖ്യാണ് അടുത്ത റൗണ്ടില്‍ ഇന്ത്യ കൂട്ടുകെട്ടിന്റെ എതിരാളി. അതേസമയം, ശിഖ ഗൗതം- അശ്വിനി ഭട്ട് സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി. 5-21, 21-18, 13-21 സ്‌കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി.
അതേസമയം കിഡാംബി ശ്രീകാന്ത് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ചൈനയുടെ സാവോ ജുന്‍ പെംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രകാന്ത് പരാജയപ്പെട്ടത്. സ്‌കോര്‍ 21-9, 21-17.