മലയാളി താരം കെ.സി.ലേഖയുടെ പേര് ധ്യാൻചന്ദ് പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടെന്നാണ് വിവരം.
ദില്ലി: ഒളിംപിക്സിൽ മികവ് കാണിച്ച കായികതാരങ്ങളെ കേന്ദ്രസർക്കാർ ഖേൽരത്ന (Khel Ratna) പുരസ്കാരത്തിനായി ശുപാർശ ചെയ്തതായി റിപ്പോർട്ട്. 11 താരങ്ങളെ ഖേൽരത്ന പുരസ്കാരത്തിനായി ഈ വർഷം കേന്ദ്ര കായികമന്ത്രാലയം ശുപാർശ ചെയ്തുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മലയാളി താരവും ഇന്ത്യ ഹോക്കിടീം കീപ്പറുമായ പി.ആർ.ശ്രീജേഷിൻ്റെ (P.R.Sreejesh) പേരും ഖേൽരത്ന പുരസ്കാരത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്കാരത്തിനായും 35 പേരെ അർജ്ജുന അവാർഡിനായും (arjuna award) ശുപാർശ ചെയ്തിട്ടുണ്ട്. മലയാളി താരം കെ.സി.ലേഖയുടെ (k.c.lekha) പേര് ധ്യാൻചന്ദ് പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടെന്നാണ് വിവരം.
ഒളിപിംക്സ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്കായി ആദ്യമായി വ്യക്തിഗത സ്വർണം നേടിയ നീരജ് ചോപ്ര (Neeraj chopra) മറ്റു മെഡൽ ജേതാക്കളായ ഗുസ്തി താരം രവി ദഹിയ (Ravi dahiya), ബോക്സിംഗ് താരം ലൗവ്ലീന എന്നിവരെല്ലാം ഖേൽരത്ന പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടു. ഫുട്ബോൾ താരം സുനിൽ ഛേത്രി (Sunil Chetri), പാരാ ബാഡ്മിൻ്റൺ താരം പ്രമോദ് ഭാഗത്, അത്ലറ്റിക് സുമിത് അങ്കുൽ, പാരാഷൂട്ടിംഗ് താരം അവാനി ലേഖര, പാരാബാഡ്മിൻ്റൺ താരം കൃഷ്ണനഗർ, പാരാഷൂട്ടിംഗ് താരം എം.നരവാൾ എന്നിവരും ഖേൽരത്ന പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടവരിലുണ്ട്.
Award winners 2021
Neeraj Chopra-Athletics
Ravi Dahiya-Wrestling
Sreejesh-Hockey
Lovilina-Boxing
Sunil Chetri-Football
Mithali Raj-Cricket
Pramod Bhagat-ParaBadminton
Sumit Angul-Athletics
Avani Lekhara-ParaShooting
Krishna Nagar-ParaBadminton
M Narwal-ParaShooting