കോമണ്‍വെൽത്തിൽ രാജ്യത്തിന് അഭിമാനം, സ്വർണം നേടിയ മലയാളികള്‍ക്ക് 20 ലക്ഷം, വെള്ളി നേടിയവര്‍ക്ക് 10 ലക്ഷം

By Web Team  |  First Published Aug 31, 2022, 10:04 PM IST

കോണ്‍മണ്‍വെൽത്ത് ഗെയിംസിൽ എൽദോസ് പോളാണ് സ്വർണം നേടിയത്. എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, ട്രീസ ജോളി, അബ്ദുള്ള അബൂബേക്കർ എന്നിവരാണ് വെള്ളി നേടിയത്.  


തിരുവനന്തപുരം: കോമണ്‍വെൽത്ത് ഗെയിസിലെ വിജയികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. സ്വർണം നേടിയ കായിക താരത്തിന് 20 ലക്ഷവും വെള്ളിയ നേടിയവർക്ക് 10 ലക്ഷവും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിജയികളിൽ സർക്കാർ ജോലിയില്ലാത്ത താരങ്ങള്‍ക്ക്  സർക്കാർ ജോലിയും നൽകും. കോണ്‍മണ്‍വെൽത്ത് ഗെയിംസിൽ എൽദോസ് പോളാണ് സ്വർണം നേടിയത്. എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, ട്രീസ ജോളി, അബ്ദുള്ള അബൂബേക്കർ എന്നിവരാണ് വെള്ളി നേടിയത്.  

ചെസ് ഒളിമ്പ്യാഡ് ജേതാക്കള്‍ക്കും പാരിതോഷികം നൽകാൻ തീരുമാനിച്ചു. നിഹാൽ സാരിക്ക് 10 ലക്ഷവും എസ് എൽ നാരായണന് അഞ്ചു ലക്ഷവും നൽകും. കോമണ്‍വെൽത്ത് ഗെയിസിലിലെ വിജയികളായ മറ്റ് സംസ്ഥാനത്തെ താരങ്ങള്‍ക്ക് സർക്കാരുകള്‍ സ്വീകരണവും പാരിതോഷികവും നൽകിയിട്ടും കേരള സർക്കാരിൻെറ തീരുമാനം വൈകുന്നത് വലിയ വിമർശനത്തിന് ഇടയായിരുന്നു. പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അതേ സമയം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക മറ്റ് സംസ്ഥാനങ്ങള്‍ വിജികള്‍ക്ക് നൽകിയതിനെക്കാള്‍ കുറവാണെന്ന പരാതി കായിക മേഖലയില്‍ ഉയർന്നിട്ടുണ്ട്.

  • ഹാര്‍ദിക് പാണ്ഡ്യയുടെ മാറ്റത്തിന് കാരണം ഒരേയൊരു കാര്യം! വിശദീകരിച്ച് ആശിഷ് നെഹ്‌റ

Latest Videos

undefined

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഹീറോ. 17 പന്തില്‍ പുറത്താവാതെ നേടിയ 33 റണ്‍സാണ് ഇന്ത്യക്ക് ആദ്യജയം സമ്മാനിച്ചത്. അതിന് മുമ്പ് പാകിസ്ഥാനെ നിയന്ത്രിച്ച് നിര്‍ത്തിയതും ഹാര്‍ദിക്കിന്റെ ബൗളിംഗ് പ്രകടനമായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലിന് ശേഷം ഹാര്‍ദിക്കിന്റെ പുതിയ രൂപം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ കണ്ടത്. ഹാര്‍ദിക്ക് ഫോമിലെത്തിയതിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ.

ഐപിഎല്ലില്‍ ഹാര്‍ദിക് നയിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനായിരുന്നു നെഹ്‌റ. കുഞ്ഞുണ്ടായതോടെയാണ് ഹാര്‍ദിക് മാറിയതെന്നാണ് നെഹ്‌റ പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഞാന്‍ വിരമിക്കുന്നതിന് ഒന്നോ, രണ്ടോ വര്‍ഷത്തോളം ടി20യില്‍ ഹാര്‍ദിക്കിനൊപ്പം കളിച്ചിട്ടുണ്ട്. അന്ന് അവന്റെ കരിയര്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് പ്രായം 28 ആയി. ഇപ്പോള്‍ എല്ലാം അവന്റെ നിയന്ത്രണത്തിലാണ്. അവന്‍ വളരെയധികം മാറിയിരിക്കുന്നു. അവനിപ്പോള്‍ വിവാഹിതനാണ്. ഒരു കുട്ടിയുടെ അച്ഛനായി. കൂടുതല്‍ പക്വത വന്നു. മകള്‍ അഗസ്ത്യയുടെ ജനനത്തോടെ കൂടുതല്‍ ശാന്തയും ശ്രദ്ധയും അവന്റെ എല്ലാ കാര്യങ്ങള്‍ക്കും വന്നു. ഇന്ത്യന്‍ ടീമിനും മാറ്റം ഗുണം ചെയ്യും. ഇതേ ശാന്തതയും ഫോമും അവന്‍ നിലനിര്‍ത്തേണ്ടായുണ്ട്.'' നെഹ്‌റ പറഞ്ഞു.

''വ്യത്യസ്തമായ അനുഭവങ്ങളില്‍ നിന്ന് അവന്‍ വ്യത്യസ്തമായ കാര്യങ്ങള്‍ പഠിക്കുന്നു. ഇതെല്ലാ മനുഷ്യര്‍ക്കും സംഭവിക്കുന്നതാണ്. അനുഭവസമ്പത്തില്‍ നിന്ന് പഠിക്കുകയാണ് വേണ്ടത്. കളത്തിന് പുറത്തുള്ള ഒരാള്‍ക്ക് പോലും താരത്തിന്റെ പ്രകടനത്തെ വിമര്‍ശിക്കാന്‍ യോഗ്യതയില്ലെന്ന് ഞാന്‍ കരുതുന്നു. ആളുകള്‍ പലതും. അത് മുഖവിലയ്‌ക്കെടുക്കരുത്. ഒരു മത്സരത്തിന് എങ്ങനെ തയ്യാറെടുക്കുന്നു, എങ്ങനെ കളിക്കുന്നുവെന്നാണ് നോക്കേണ്ടത്.'' നെഹ്‌റ പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് ആയിരുന്നു പ്ലയര്‍ ഓഫ് ദ മാച്ച്. എന്നാല്‍ ഹോങ്കോങ്ങിനെതിരെ രണ്ടാം മത്സരത്തില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം റിഷഭ് പന്താണ് ടീമിലെത്തിയത്.

click me!