ഫെഡറര്‍ മുതല്‍ നെയ്മര്‍ വരെ; ഇവര്‍ ടോക്യോയുടെ നഷ്ടങ്ങള്‍

By Web Team  |  First Published Jul 19, 2021, 10:48 AM IST

ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സൈന നെഹ്‍വാളിന് ഇത്തവണ യോഗ്യത നേടാനായില്ല. സൈനയ്ക്കൊപ്പം കെ.ശ്രീകാന്തിനും കൊവിഡ് കാരണം യോഗ്യതാ മത്സരങ്ങൾ റദ്ദാക്കിയതാണ് തിരിച്ചടിയായത്.


ടോക്യോ: ടോക്യോ ഒളിംപിക്സിന് അരങ്ങുണരാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. കൊവിഡ് പ്രതിസന്ധിയെ മറികടന്ന് താരങ്ങളെല്ലാം അവസാനവട്ട ഒരുക്കങ്ങൾ നടത്തുമ്പോൾ പ്രമുഖ താരങ്ങളുടെ അസാന്നിധ്യവും ശ്രദ്ധേയമാവും. ടോക്യോ ഒളിംപിക്സിൽ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാവുന്ന താരങ്ങളുടെ പട്ടികയ്ക്ക് ദിവസം കൂടുംതോറും നീളമേറുകയാണ്.

Latest Videos

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മ‍ര്‍ മുതൽ സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറർ വരെയുണ്ട് ആ പട്ടികയില്‍. ടെന്നീസിലാണ് കൂടുതൽ താരങ്ങൾ ഒളിംപിക്സില്‍ നിന്ന് പിൻമാറിയത്. റോജർ ഫെഡറർ, റാഫേൽ നദാൽ, സെറീന വില്യംസ്, സിമോണ ഹാലെപ്, സ്റ്റാന്‍ വാവ്‌റിങ്ക, ഡൊമിനിക് തീം എന്നിവരൊന്നും ടോക്യോയിലെത്തില്ല. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണമാണ് ഇവരുടെ പിൻമാറ്റം.

ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സൈന നെഹ്‍വാളിന് ഇത്തവണ യോഗ്യത നേടാനായില്ല. സൈനയ്ക്കൊപ്പം കെ.ശ്രീകാന്തിനും കൊവിഡ് കാരണം യോഗ്യതാ മത്സരങ്ങൾ റദ്ദാക്കിയതാണ് തിരിച്ചടിയായത്. പരിക്കേറ്റ കരോളിന മാരിനും സ്വർ‍ണമെഡൽ നിലനി‍ർത്താനെത്തില്ല.

റിയോ ഒളിംപിക്സിൽ ബ്രസീലിനെ സ്വർണമെഡലിലേക്ക് നയിച്ച നെയ്മ‍ർ, ഫ്രാൻസിന്‍റെ സൂപ്പർ താരം കിലിയൻ എംബാപ്പേ, ഈജിപ്ഷ്യൻ താരം മുമ്മഹദ് സലാ എന്നിവരും അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാവും. ഇതോടൊപ്പം പതിനായരം മീറ്ററിലെ സ്വർണമെഡൽ ജേതാവ് മോ ഫറയ്ക്കും ടോക്യോയിലേക്ക് യോഗ്യത നേടാനായിട്ടില്ല.

 Also Read: ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

 ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!