ഫ്രഞ്ച് ഓപ്പണ്‍: സ്വെരേവും സിറ്റ്‌സിപാസും മൂന്നാം റൗണ്ടില്‍, അഗട്ട്, ഖച്ചനോവ് പുറത്ത്

By Web Team  |  First Published Jun 2, 2021, 10:39 PM IST

11-ാം സീഡ് ബൗറ്റിസ്റ്റ അഗട്ട്, 23-ാം സീഡ് റഷ്യയുടെ കരേന്‍ ഖച്ചനോവ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. വനിതകളില്‍ വിക്‌റ്റോറിയ അസരങ്ക, പവ്‌ല്യുചെങ്കോവ, മാര്‍ഡി കീസ് എന്നിവരും മൂന്നാം റൗണ്ടിലെത്തി.


പാരീസ്: യുവതാരങ്ങളായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് , ആന്ദ്രേ സ്വെരേവ്, കാസ്പര്‍ റൂഡ് എന്നിവര്‍ ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. അതേസമയം 11-ാം സീഡ് ബൗറ്റിസ്റ്റ അഗട്ട്, 23-ാം സീഡ് റഷ്യയുടെ കരേന്‍ ഖച്ചനോവ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. വനിതകളില്‍ വിക്‌റ്റോറിയ അസരങ്ക, പവ്‌ല്യുചെങ്കോവ, മാര്‍ഡി കീസ് എന്നിവരും മൂന്നാം റൗണ്ടിലെത്തി. 11-ാം സീഡ് ബെലിന്‍ഡ ബെന്‍സിന് പുറത്തായി. 

റഷ്യയുടെ റോമന്‍ സഫിയുളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്വെരേവ് മൂന്നാം റൗണ്ടിലെത്തിയത്. 7-6, 6-3, 7-6 എന്നി സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വെരേവിന്റെ ജയം. നോര്‍വെയുടെ കാസ്പര്‍ റൂഡ് 6-3, 6-2, 6-4ന് പോളണ്ടിന്റെ കാമില്‍ മസ്രാക്കിനെ തോല്‍പ്പിച്ചു. ഖച്ചനോവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജപ്പാന്റെ കീ നിഷികോറിയോട് തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 6-4, 2-6, 6-2, 4-6, 4-6. 

Latest Videos

ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനി നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുക്‌സോവിച്ചിനെ തോല്‍പ്പിച്ചു. സ്പാനിഷ് താരം പെഡ്രോ മാര്‍ട്ടിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരം സിറ്റ്‌സിപാസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4, 6-3. ടൂര്‍ണമെന്റിലെ അഞ്ചാം സീഡാണ് സിറ്റ്‌സിപാസ്. 11-ാ സീഡ് അഗട്ട് 6-3, 2-6, 6-3, 6-2ന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഹെന്റി ലാക്‌സൊനെനിന് മുന്നില്‍ തോല്‍വി സമ്മതിച്ചു.

വനിതകളില്‍ പവ്‌ല്യൂചെങ്കോവ 6-2, 6-3ന് ഓസ്‌ട്രേലിയയുടെ അജ്‌ല ടോംജാനോവിച്ചിനെ മറികടന്നു. അസരങ്ക 7-5, 6-4ന് ടൗസണേയും കീസ്  1-6, 5-7ന് കാനഡുടെ ആനി ഫെര്‍ണാണ്ടസിനേയും മറികടന്നു.

click me!