നേരത്തെ റാഫേല്‍ നദാല്‍, ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 2-6, 6-4, 2-6,6-7. ഏഴാം സീഡ് ആന്ദ്രേ റുബ്ലേവിനെ അട്ടിമറിച്ചാണ് സിലിച്ച് സെമിയില്‍ കടന്നത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 20-ാം സീഡായ ക്രൊയേഷ്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 7-5, 3-6, 4-6, 6-3, 6-7.
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ (French Open) പുരുഷ സെമി ഫൈനലില്‍ ക്രൊയേഷ്യന്‍ താരം നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും. മറ്റൊരു സെമിയില്‍ റാഫേല്‍ നദാല്‍ (Rafael Nadal), ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും. വനിതാ സെമിയില്‍ ഇഗാ സ്വിയടെക് (Iga Swiatek) ഇന്നിറങ്ങും. റഷ്യയുടെ ദാരിയ കസാറ്റ്കിനയാണ് എതിരാളി. മറ്റൊരു സെമിയില്‍ കൊകൊ ഗൗഫ് ഇറ്റലിയുടെ മാര്‍ട്ടിന ട്രെവിസനുമായി മത്സരിക്കും.
സീഡില്ലാതാരം ഹോള്‍ഗര്‍ റൂണെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റൂഡ് സെമിയില്‍ കടന്നത്. സ്‌കോര്‍ 6-1, 4-6, 7-6, 6-3. നേരത്തെ റാഫേല്‍ നദാല്‍, ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 2-6, 6-4, 2-6,6-7. ഏഴാം സീഡ് ആന്ദ്രേ റുബ്ലേവിനെ അട്ടിമറിച്ചാണ് സിലിച്ച് സെമിയില്‍ കടന്നത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 20-ാം സീഡായ ക്രൊയേഷ്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 7-5, 3-6, 4-6, 6-3, 6-7.
undefined
ലോക ഒന്നാം നമ്പര്‍ താരം ഇഗാ ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ ജസീക്ക പെഗ്യൂലയെ തോല്‍പിച്ചു. പതിനൊന്നാം സീഡ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇഗയുടെ ജയം. സ്‌കോര്‍ 6-3, 6-2. ഇരുപതുകാരിയായ ഇഗയുടെ തുടര്‍ച്ചയായ 33-ാം ജയമാണിത്. 2020ല്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍കൂടിയാണ് ഇഗ.
ഡബിള്‍സില്‍ ബൊപ്പണ്ണ- മിഡില്‍കൂപ് സഖ്യം ഇന്നിറങ്ങും
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഫൈനല്‍ ലക്ഷ്യമിട്ട് രോഹന്‍ ബൊപ്പണ്ണ, മാത്യു മിഡില്‍കൂപ് സഖ്യം ഇന്നിറങ്ങും. ജീന്‍ ജൂലിയന്‍ റോജര്‍, മാര്‍സെലോ അരേവലോ സഖ്യമാണ് എതിരാളികള്‍. വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. നാല്‍പ്പത്തിരണ്ടുകാരനായ ബൊപ്പണ്ണയുടേയും മുപ്പത്തിയെട്ടുകാരനായ മിഡില്‍കൂപിന്റെയും ആദ്യ ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനല്‍ പോരാട്ടമാണിത്. ഇന്തോ ഡച്ച് സഖ്യം 2015ലെ വിംബിള്‍ഡണിന്റെ സെമിഫൈനലിലും കളിച്ചിരുന്നു.