ഷാന്‍ഹായിലാണ് ചൈനീസ് ഗ്രാൻഡ് പ്രീ നടക്കാറ്. 2019 ന് ശേഷം ചൈനീസ് ഗ്രാന്‍റ്പ്രീ നടക്കുന്നില്ല.
ബിയജിംഗ്: 2023 ചൈനീസ് ഗ്രാൻഡ് പ്രീ കാറോട്ടം ഉപേക്ഷിച്ചതായി സ്ഥിരീകരണം. മത്സരം നടക്കില്ലെന്ന് ഫോർമുല 1 അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2023 കലണ്ടറില്‍ ചൈനീസ് ഗ്രാന്‍റ് പ്രീ നടത്തേണ്ട സമയത്ത് മറ്റൊരു മത്സരം ഫോർമുല 1 ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പിന്നീട് ഫോര്‍മുല വണ്‍ വിവരം നല്‍കും. “കോവിഡ് -19 സാഹചര്യം മൂലമുണ്ടായ ബുദ്ധിമുട്ടുകൾ” കാരണം ചൈനീസ് ഗ്രാൻഡ് പ്രീ നടക്കില്ലെന്നാണ് എഫ്1 ഇറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നത്.
ഷാന്‍ഹായിലാണ് ചൈനീസ് ഗ്രാൻഡ് പ്രീ നടക്കാറ്. 2019 ന് ശേഷം ചൈനീസ് ഗ്രാന്‍റ്പ്രീ നടക്കുന്നില്ല. ഇത് അടുത്തവര്‍ഷം നടക്കും എന്നാണ് ഏതാണ്ട് തീരുമാനം ആയിരുന്നത്. എന്നാല്‍ ചൈനീസ് സര്‍ക്കാറിന്‍റെ സീറോ കൊവിഡ് നയം പ്രകാരം അധികാരികള്‍ അനുമതി നിഷേധിച്ചതോടെയാണ് ചൈനീസ് ഗ്രാന്‍റ് പ്രീ കാറോട്ടം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മുടങ്ങുന്നത്.
undefined
'സീറോ കോവിഡ്' നയം എന്നതിലൂടെ സ്ഥിരം ലോക്ക്ഡൗണുകളും. രോഗബാധിതരായ ആളുകൾക്കും സമ്പർക്കം പുലർത്തുന്നവർക്കും ഐസൊലേഷനും ഏർപ്പെടുത്തുന്ന സര്‍ക്കാര്‍ രീതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 'സീറോ കോവിഡ്' നയം ചൈനയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ചൈനയിൽ സാധാരണഗതിയിൽ ഫോര്‍മുല വണ്‍ നടത്താന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സാധ്യമല്ലെന്നും. ഇതുമായി ബന്ധപ്പെട്ട് ചൈനയില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട അവസ്ഥയുള്ളതിനാലാണ് ഈ നീക്കം എന്നാണ് എഫ്1 അറിയിക്കുന്നത്.
കഴിഞ്ഞ ആഴ്‌ചകളിൽ എഫ്1 മേധാവികൾ ചൈനീസ് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും തൃപ്തികരമായ ഒരു ഉറപ്പ് ലഭിച്ചില്ലെന്നാണ് വിവരം. ഏപ്രിൽ 16 നായിരുന്നു എഫ്1 2023 സീസണിലെ നാലാമത്തെ റേസായി ചൈനീസ് ഗ്രാന്‍റ് പ്രീ നടക്കേണ്ടിയിരുന്നത്.