ഞാന്‍ കൊടുത്ത ഹൈദരാബാദ് ടീമിന്റെ ജേഴ്സി അണിഞ്ഞു എല്ലാ കുട്ടികളും എനിക്ക് മുന്‍പില്‍ ആയി നിരന്നു നിന്നപ്പോള്‍ അവര്‍ക്ക് ഒരു നിധി കിട്ടിയ പ്രതീതി തന്നെ ആണ് ഉണ്ടായിരുന്നത്. ചിട്ടയോടെ ഉള്ള പരിശീലനം ആരോഗ്യത്തെയും ജീവിതത്തെയും നല്ല രീതിയില്‍ എത്രത്തോളം മാറ്റി മറിക്കും എന്നത് അവരുടെ ഭാവിയില്‍ നമുക്ക് കാണാന്‍ സാധിക്കും എന്നുള്ളത് തീര്‍ച്ചയാണ്. ടോം ജോസഫ് കുറിച്ചു....
കോഴിക്കോട്: ഒരുകാലത്ത് വോളിബോളിലെ ശക്തികേന്ദ്രങ്ങളായിരുന്നു കേരളത്തില്‍ ഗ്രാമങ്ങളില്‍ പലതും. എന്നാല്‍ കാലം മാറിയപ്പോള്‍ ഗ്രൗണ്ടുകളും ഇല്ലാതായി അടുത്ത കാലത്ത് പ്രൊ വോളി വന്നതോടെ വീണ്ടും യുവതലമുറ വോളിബോള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നാല്‍ അപൂര്‍വം ചില ഗ്രാമങ്ങളിലും വോളിബോലിന് പ്രചാരമുണ്ട്. അവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലതാനും. അത്തരമൊരു അനുവഭവമാണ് മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസഫ് പങ്കുവെക്കുന്നത്. കോഴിക്കോട് ജില്ലിയിലെ മൂലാട് എന്ന ഗ്രാമത്തിലേക്ക് നടത്തിയ യാത്രയും അവിടെ വോളിബോള്‍ പാരമ്പര്യവാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നത്.
വോളിബോള്‍ എന്ന കളിയുടെ ഭാവി കോഴിക്കോടിന്റെ കൈകളില്‍ ഭദ്രം... എന്ന് പറഞ്ഞാണ് അദ്ദേഹം എഴുതി തുടങ്ങുന്നത്. പോസ്റ്റ് വായിക്കാം... ''പുതുമയുടെ ഈ കാലത്ത് ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വളരെയേറെ മാറിക്കൊണ്ടിരിക്കുകയാണല്ലോ? പുതു തലമുറ പല വഴികളിലൂടെയും സഞ്ചരിക്കുമ്പോള്‍ അവരുടെ ഭാവി എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ഒരു സംഭവം ആയിരിക്കുന്നു. കഴിഞ്ഞ ദിവസം ബിപിസില്‍ ടീമിനൊപ്പം ഓള്‍ ഇന്ത്യ ടൂര്‍ണമെന്റ് കളിക്കുന്നതിനായി എന്റെ സ്വന്തം നാടായ കോഴിക്കോട് എനിക്ക് എത്തിപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു അതിനെ കുറിച്ച് ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം.
undefined
നാട്ടിന്‍ പുറങ്ങളില്‍ നമ്മുടെ പണ്ടത്തെ പോലെ വോളിബോള്‍ എന്ന കളിക്ക് പ്രചാരം ഇല്ല എന്ന് മുഴുവനായും പറയാന്‍ ആവില്ല. എന്തെന്നാല്‍ അങ്ങനെ ഒരു കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം മൂലാട് എന്ന കൊച്ചു ഗ്രാമത്തില്‍ ഞാന്‍ കാണാന്‍ ഇടയായത്. പല തവണ ഞാന്‍ മൂലാട് പ്രദേശത്തു വോളിബോള്‍ കളിക്കാനും ഓരോ പരിപാടികള്‍ക്കും ആയി പോയിട്ടുണ്ടെങ്കിലും ഈ തവണ എനിക്ക് വളരെ സന്തോഷം നിറഞ്ഞ ഒരു അനുഭവം തന്നെ ആയിരുന്നു അവിടെ ചെന്നപ്പോള്‍ ഉണ്ടായിരുന്നത്. എന്റെ പ്രിയ കൂട്ടുകാരായ മുജീബും ഇസ്മായിലും കൂടെ എറണാകുളത്ത് എന്നെ കാണുവാന്‍ ആയി വീട്ടില്‍ എത്തിയപ്പോള്‍ തങ്ങളുടെ നാട്ടില്‍ നടക്കുന്ന ഇപ്പോഴത്തെ മൂലാട് കോച്ചിംഗ് ക്യാമ്പിനെ കുറിച്ച് വളരെ അഭിമാനത്തോടെ പറയുകയും മറ്റും ചെയ്തത് എത്രത്തോളം യാഥാര്‍ഥ്യം നിറഞ്ഞതാണെന്ന് എനിക്ക് അവിടെ എത്തിയപ്പോള്‍ ആണ് മനസ്സിലായത്.
ഈ കഴിഞ്ഞ പ്രൈം വോളിബോള്‍ മത്സരത്തില്‍ ഹൈദരാബാദ് ടീമിന്റെ കോച്ച് ആയിരുന്നത് കൊണ്ട് കുറച്ചു ജേഴ്സി എനിക്ക് ലഭിച്ചിരുന്നു ആ ജേഴ്സി എല്ലാം കയ്യില്‍ കരുതികൊണ്ടായിരുന്നു മൂലാടിന്റെ മണ്ണിലേക്ക് ഞാന്‍ കയറി ചെന്നത്. എനിക്കൊപ്പം ബിപിസില്‍ ടീം പ്ലയെറും മൂലാടുക്കാരന്‍ തന്നെയായിരുന്ന ജിതിനും ആയിരുന്നു ഉണ്ടായിരുന്നത്, ഞങ്ങള്‍ ഗ്രൗണ്ടിലേക്ക് എത്തിയപ്പോള്‍ അമ്പതോളം കുരുന്നുകളെയും അവരുടെ കോച്ചുമാരായ മുജീര്‍ ക്കയേയും ശരത്തിനെയും കുറച്ചു നാട്ടുകാരെയും ആയിരുന്നു അവിടെ മുന്നില്‍ കാണാന്‍ കഴിഞ്ഞത്. ചെറു പുഞ്ചിരിയോടെ ഞാന്‍ എല്ലാവരെയും കണ്ണോടിച്ചു നോക്കുമ്പോള്‍ ഓരോ കുരുന്നുകളും നിഷ്‌കളങ്കതയോടെ എന്നെ നോക്കി തിരിച്ചും ചിരിക്കുന്നുണ്ടായിരുന്നു. എന്റെ ഉയര കൂടുതല്‍ കണ്ടു കൊണ്ട് ചില കുട്ടികള്‍ അത്ഭുതപ്പെട്ടു നോക്കി നില്‍ക്കുകയും പരസ്പരം ഓരോ സ്വകാര്യങ്ങള്‍ അവര്‍ പറയുമ്പോഴും എല്ലാം എന്റെ ഒരു കുട്ടികാലം തന്നെ ആയിരുന്നു അവരിലും അപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നത്.
ഞാന്‍ കൊടുത്ത ഹൈദരാബാദ് ടീമിന്റെ ജേഴ്സി അണിഞ്ഞു എല്ലാ കുട്ടികളും എനിക്ക് മുന്‍പില്‍ ആയി നിരന്നു നിന്നപ്പോള്‍ അവര്‍ക്ക് ഒരു നിധി കിട്ടിയ പ്രതീതി തന്നെ ആണ് ഉണ്ടായിരുന്നത്. ചിട്ടയോടെ ഉള്ള പരിശീലനം ആരോഗ്യത്തെയും ജീവിതത്തെയും നല്ല രീതിയില്‍ എത്രത്തോളം മാറ്റി മറിക്കും എന്നത് അവരുടെ ഭാവിയില്‍ നമുക്ക് കാണാന്‍ സാധിക്കും എന്നുള്ളത് തീര്‍ച്ചയാണ്. അവര്‍ക്കൊപ്പം കോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ അവരുടെ സര്‍വീസ് രീതിയും ഡിഫന്‍സും അറ്റാക്കിങ്ങും എല്ലാം എത്രത്തോളം മനോഹരവും അത്ഭുതവും ആണെന്ന് എനിക്ക് ബോധ്യമായി. ഭാവിയില്‍ തീര്‍ച്ചയായും മൂലാട് ഗ്രാമത്തില്‍ നിന്നും വോളിബോള്‍ ഭൂപടത്തില്‍ ഇനിയും നിരവധി പേരുകള്‍ ഉണ്ടാവും എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ലാത്ത ഒരു കാര്യം തന്നെ ആണ്. മൂലാടുള്ള ഈ ചെറിയ സൗകര്യങ്ങളില്‍ നിന്നും വളരെ മികച്ച രീതിയില്‍ പരിശീലനം കൊടുക്കുന്ന പരിശീലകരെയും കുട്ടികളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം സ്വന്തമായി വേണം എന്ന മൂലാടുകാരുടെ എത്രയോ കാലത്തെ ആഗ്രഹം പാതി വഴിയില്‍ മാത്രമേ അവര്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് കേട്ടപ്പോള്‍ ഒരു വോളിബോള്‍ കളിക്കാരന്‍ എന്ന നിലയില്‍ എന്റെ മനസ്സിനെ വളരെ വേദനിപ്പിച്ചു. ഇനിയും നാലോ അഞ്ചോ ലക്ഷം രൂപ കിട്ടിയാല്‍ മാത്രമേ മൂലാടിന്റെ മണ്ണില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം വരും എന്നുള്ളത് അവിടുത്തെ ഓരോ വോളിബോള്‍ സ്‌നേഹികളുടെയും മനസ്സില്‍ വിഷമം ചെലുത്തുന്ന കാര്യം തന്നെ ആണ്. ഈ കുരുന്നുമക്കളുടെ നല്ലൊരു ഭാവി ഓര്‍ത്തു കൊണ്ട് ആ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന ലക്ഷ്യം സാക്ഷാല്‍കരിക്കാന്‍ പഞ്ചായത്തോ സര്‍ക്കാരോ അതോ മറ്റുള്ളവരോ എത്രയും പെട്ടന്ന് തന്നെ മുന്‍കൈ എടുത്തു വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് ഒരു കായിക താരം എന്ന നിലയില്‍ ഞാന്‍ അപേക്ഷിക്കുന്നു.'' അദ്ദേഹം കുറിച്ചിട്ടു.