പിന്നാലെ സമരത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും പരിശീലനകുമൊക്കെയായിരുന്നു അനില്‍ കുംബ്ലെ രംഗത്തെത്തി. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും സമരത്തെ അനുകൂലിച്ചിരുന്നു.
ദില്ലി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് കൂടുതല്‍ പേര്‍. ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയതോടെയാണ് സമരം കൂടുതല്‍ ശക്തമായത്.
പിന്നാലെ സമരത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും പരിശീലനകുമൊക്കെയായിരുന്നു അനില്‍ കുംബ്ലെ രംഗത്തെത്തി. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും സമരത്തെ അനുകൂലിച്ചിരുന്നു. നേരത്തെ മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താനും വിഷമം അറിയിച്ചിരുന്നു.
undefined
ഹൃദയഭേദകമെന്നണ് കഴിഞ്ഞ ദിവസം സാനിയ മിര്‍സ ഇന്‍സ്റ്റ്ഗ്രാം സ്റ്റോറിയിട്ടത്. ഗുസ്തി താരങ്ങളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഞെട്ടിപോയെന്നും തുറന്ന സംസാരത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും കുംബ്ലെ ട്വീറ്റ് ചെയ്തു. എത്രയും പെട്ടന്ന്് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കുംബ്ലെ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം...
നിലവിലെ ക്രിക്കറ്റില്‍ സജീവമായ താരങ്ങളില്‍ ആരും പ്രതികരിച്ചിട്ടില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. ഇതിനിടെ നീരജ് ചോപ്ര, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി, മുന്‍ ക്രിക്കറ്റര്‍മാരായ മനോജ് തിവാരി, ഇര്‍ഫാന്‍ പത്താന്‍, പ്രൊഫഷണല്‍ ഗുസ്തി താരം വിജേന്ദര്‍ സിംഗ് കഴിഞ്ഞ ദിവസങ്ങളിലായിട്ട് പ്രതികരിച്ചിരുന്നു. ചില ട്വീറ്റുകള്‍ വായിക്കാം...
यह देखकर मुझे बहुत दुख हो रहा है | There has to be a better way to deal with this. https://t.co/M2gzso4qjX
— Neeraj Chopra (@Neeraj_chopra1)Why does it have to come down to our wrestlers being dragged around without any consideration? This isn’t the way to treat anyone.
I really hope this whole situation is assessed the way it should be.
I’m so sad to see the visuals of our Athletes…. Please solve this ASAP 🙏
— Irfan Pathan (@IrfanPathan)So, this is what you call ??
Shame!
The nation is with you ! 🤼♀️🤼♂️🇮🇳🇮🇳 pic.twitter.com/GHXUDsl7yS
Surely seeing champions of India arrested while the person many accused of sexual harassment of minor is in parliament is outrageous.
Wonder what message goes out to other athletes.
Need leaders to stand up for what is right.
This is why you keep sports away from politics
🇮🇳
Ek taraf naye sansad ka program ho raha hai dusri taraf olympic medalist Pahlwano ko hirasat me liya ja rha hai Waah re democracy 🥱
— Vijender Singh (@boxervijender)ഇതിനിടെ, മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയുള്ള പ്രതിഷേധത്തില്‍ നിന്നും താല്‍കാലികമായി പിന്മാറി ഗുസ്തി താരങ്ങള്‍. ഹരിദ്വാറിലെത്തിയ കര്‍ഷക നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താരങ്ങള്‍ സമരത്തില്‍ നിന്നും താല്‍ക്കാലികമായി പിന്‍മാറിയത്. കായിക താരങ്ങളോട് അഞ്ച് ദിവസം സമയം തരണമെന്നും പ്രശ്‌നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് താരങ്ങള്‍ പിന്‍മാറിയത്. മെഡലുകള്‍ ഒഴുക്കില്ലെന്നും 5 ദിവസം നടപടിയുണ്ടായില്ലെങ്കില്‍ തിരിച്ചുവരുമെന്നും കായിക താരങ്ങള്‍ അറിയിച്ചു.