യുവതിയുടെ പാന്റിനു താഴെ കൈകൾ കൊണ്ട് സ്പർശിച്ചെന്നാണ് ആരോപണം. താൻ ആ സമയത്ത് നൈറ്റ് ക്ലബ്ബിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ സ്ത്രീ ആരോപിച്ച പോലെ പെരുമാറിയിട്ടില്ലെന്നും ഡാനി ആൽവസ് പ്രതികരിച്ചു.
ബാഴ്സലോണ: ബാഴ്‌സലോണയിലെ നിശാക്ലബ്ബിൽ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ബ്രസീൽ മുൻ ഫുട്ബോൾ താരം ഡാനി ആൽവ്‌സിനെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. 39 കാരനായ മുൻ പ്രതിരോധ താരത്തെ വെള്ളിയാഴ്ച ബാഴ്‌സലോണയിലെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം താരത്തെ കസ്റ്റഡിയിലെടുത്തെന്ന് കാറ്റലോണിയയുടെ പ്രാദേശിക പൊലീസ് വക്താവ് മോസോസ് ഡി എസ്‌ക്വാഡ്ര പറഞ്ഞു.
ജനുവരി രണ്ടിനാണ് ഡാനി ആൽവസിനെതിരെ യുവതി പൊലീസിനെ സമീപിച്ചത്. ഡിസംബർ 30-31 തിയതികളിൽ ബാഴ്‌സലോണയിലെ പ്രശസ്തമായ നിശാക്ലബ്ബിൽ വച്ചാണ് ലൈംഗികാതിക്രമം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതിയുടെ പാന്റിനു താഴെ കൈകൾ കൊണ്ട് സ്പർശിച്ചെന്നാണ് ആരോപണം. താൻ ആ സമയത്ത് നൈറ്റ് ക്ലബ്ബിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ സ്ത്രീ ആരോപിച്ച പോലെ പെരുമാറിയിട്ടില്ലെന്നും ഡാനി ആൽവസ് പ്രതികരിച്ചു. താൻ മുമ്പ് പരാതി ഉന്നയിച്ച സ്ത്രീയെ കണ്ടിട്ടില്ലെന്നും നൃത്തം ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും എന്നാൽ, മറ്റുള്ളവരുടെ സ്വകാര്യതയെ മാനിച്ചാണ് താൻ നൃത്തം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
ഇപ്പോൾ മെക്സിക്കൻ ക്ലബിന് വേണ്ടിയാണ് താരം ബൂട്ടണിയുന്നത്. ഖത്തർ ലോകകപ്പിന് ശേഷം അവധിക്കാലം ആഘോഷിക്കാൻ ബാഴ്‌സലോണയിലെത്തിയതിയതായിരുന്നു താരം. പുരുഷ ലോകകപ്പിൽ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിരുന്നു ഡാനി ആൽവസ്.
മെസിക്കും റൊണാള്‍ഡോയ്ക്കും എംബാപ്പെയ്ക്കും നെയ്‍മര്‍ക്കും കൈ കൊടുത്ത് അമിതാഭ് ബച്ചന്‍: വീഡിയോ