നാട്ടിലെ ക്ലബ് സ്പോൺസർ ചെയ്ത സ്പൈക്കുമായി ഓടി മഷൂദ്; സ്കൂള്‍ കായികമേളയിലെ ആദ്യ സ്വർണ്ണം പാലക്കാട് ജില്ലക്ക്

By Web Team  |  First Published Dec 3, 2022, 11:02 AM IST

കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദ് 3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ മത്സരത്തിലാണ് മഷൂദ് സ്വർണ്ണം നേടിയത്. 


തിരുവനന്തപുരം: നാട്ടിലെ ക്ലബ് സ്പോൺസർ ചെയ്ത സ്പൈക്കുമായി ഓടിയാണ് മീറ്റിലെ ആദ്യ സ്വർണം കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദ് സ്വന്തമാക്കിയത്. അടുത്ത രണ്ട് മത്സരങ്ങളി‍ൽ കൂടി സ്വർണ്ണം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് മഷൂദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 64ാമത് സ്കൂൾ കായികമേളയിലെ ആദ്യ സ്വർണ്ണം പാലക്കാട് ജില്ലക്കാണ്. കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദ് 3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ മത്സരത്തിലാണ് മഷൂദ് സ്വർണ്ണം നേടിയത്. കനത്ത മത്സരമായിരുന്നെന്നും സമയം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്നും മഷൂദ് പറയുന്നു.  1500ലും 800 ലും മഷൂദ് മത്സരിക്കുന്നുണ്ട്. സ്പെക്ക് നാട്ടിൽ നിന്നാണ് സ്പോൺസർ  ചെയ്തത്. 

ജില്ലാ മീറ്റ് കഴിഞ്ഞിട്ടാണ് 3000 മീറ്ററിൽ സാധ്യത കാണുന്നത്. 1500 ആണ് മെയിൻ ഇവന്റ് ആയി ഫോക്കസ് ചെയ്യുന്നത്. ആറ് മാസമായി മികച്ച പരിശീലനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടിലെ ആളുകൾ സഹകരിച്ചിട്ടാണ് ഒരു സ്പൈക്ക് വാങ്ങിക്കൊടുത്തത്. രണ്ട് മത്സരത്തിലും കൂടി മഷൂദ് പങ്കെടുക്കുന്നുണ്ട്. ട്രിപ്പിൾ സ്വർണ്ണം ലഭിക്കുമെന്ന പ്രതീക്ഷയും മഷൂദ് പങ്കുവെക്കുന്നുണ്ട്. 

Latest Videos

undefined

 

click me!