സമന്വയ ട്രോഫി എഡ്മണ്ടണ്‍ ഈഗിള്‍സിന്

By Web Team  |  First Published Aug 17, 2021, 4:40 PM IST

സമന്വയ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഷാജേഷ് പുരുഷോത്തമന്‍, മുഖ്യ സ്പോണ്‍സറും പ്രമുഖ റിയാല്‍ട്ടറുമായ ജോഷി മാടശ്ശേരി എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു


സമന്വയ ആല്‍ബര്‍ട്ട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒന്നാമത് എവര്‍ റോളിങ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എഡ്മണ്ടണ്‍ ഈഗിള്‍സ് ജേതാക്കളായി. ഐവര്‍ഡെന്റ് സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന ആവേശകരമായ ഫൈനലില്‍ എഡ്മണ്ടണ്‍ ബ്ലാസ്റ്റേഴ്സിനെയാണ് കീഴടക്കിയത്.  മുന്‍ കേന്ദ്രമന്ത്രി അമര്ജീത് സോഹി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സമന്വയ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഷാജേഷ് പുരുഷോത്തമന്‍, മുഖ്യ സ്പോണ്‍സറും പ്രമുഖ റിയാല്‍ട്ടറുമായ ജോഷി മാടശ്ശേരി എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. രണ്ടാം സമ്മാനം സില്‍വര്‍ സ്പോണ്‍സറും റിയാല്‍ട്ടറുമായ ജിജോ ജോര്‍ജും മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം യൂണിറ്റ് പ്രസിഡന്റ് സുമിത് സുകുമാരനും വിതരണം ചെയ്തു. കേരള റസ്റ്റോറന്റ്, മൈല്‍സ്റ്റോണ്‍ വെഞ്ചുവേഴ്സ്, മെല്‍ഡണ്‍ ലോബോ മോര്‍ട്ട്ഗേജ്, തൌസണ്ട് സ്പൈസസ്, മാക്‌സ്വാര്‍ത്, എഡ്മണ്ടണ്‍ ക്രിക്കറ്റ് സ്റ്റോര്‍, ആര്‍ഇ റൈറ്റ് വേ എഡ്യുവേള്‍ഡ് എന്നിവരായിരുന്നു മറ്റ് സ്പോണ്‍സര്‍മാര്‍.'ആഹാ' റേഡിയോയിരുന്നു ടൂര്‍ണമെന്റിന്റെ മീഡിയ പാർട്ണര്‍.

click me!