ഫെഡററും നദാലും ജോക്കോവിച്ചും മറേയും ഒരു ടീമില്‍; ലേവര്‍ കപ്പില്‍ ബിഗ് ഫോര്‍ ഒരുമിക്കുന്നു

By Web Team  |  First Published Jul 23, 2022, 2:54 PM IST

ഓസ്‌ട്രേലിയന്‍ ടെന്നിസ് ഇതിഹാസം റോഡ് ലേവറിന്റെ പേരിലുള്ള ത്രിദിന ടൂര്‍ണമെന്റില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ആറ് താരങ്ങളും യൂറോപ്പിന് പുറത്തുള്ള ആറ് താരങ്ങളുമാണ് ഏറ്റുമുട്ടുക.


സൂറിച്ച്: ടെന്നിസ് കോര്‍ട്ടില്‍ അപൂര്‍വ സംഗമത്തിന് വേദിയൊരുങ്ങുന്നു. റോജര്‍ ഫെഡററും (Roger Federer) റാഫേല്‍ നദാലും നൊവാക് ജോകോവിച്ചും ആന്‍ഡി മറേയും ആദ്യമായി ഒരുടീമില്‍ കളിക്കാന്‍ ഒരുങ്ങുകയാണ്. ടെന്നിസ് കോര്‍ട്ടില്‍ നദാലും (Rafael Nadal) ഫെഡററും ജോകോവിച്ചും (Novak Djokovic) മറേയുമെല്ലാം നേര്‍ക്കുനേര്‍ പോരിനിറങ്ങിയപ്പോഴെല്ലാം ആരാധകര്‍ കണ്ടത് ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍. എന്നാല്‍ ബിഗ്‌ഫോറിലെ നാല് താരങ്ങള്‍ ആദ്യമായി ഒരുമിക്കുന്നു. 

സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന ലേവര്‍ കപ്പിലാണ് നാല് പേരും ഒരുമിച്ച് റാക്കറ്റ് വീശുക. ഓസ്‌ട്രേലിയന്‍ ടെന്നിസ് ഇതിഹാസം റോഡ് ലേവറിന്റെ പേരിലുള്ള ത്രിദിന ടൂര്‍ണമെന്റില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ആറ് താരങ്ങളും യൂറോപ്പിന് പുറത്തുള്ള ആറ് താരങ്ങളുമാണ് ഏറ്റുമുട്ടുക. യൂറോപ്യന്‍ ടീമിലേക്ക് ജോകോവിച്ചിനെക്കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കരിയറില്‍ ആദ്യമായി ബിഗ്‌ഫോറിന് ഒരുമിക്കാനുള്ള അവസരം ഒരുങ്ങിയത്. 

Latest Videos

undefined

ആത്മവിശ്വാസം കൂട്ടിയത് സഞ്ജുവിന്‍റെ ആ സേവ്: ചാഹല്‍

നദാലും ഫെഡററും മുന്‍പും ഒരുമിച്ച് കളിച്ചിട്ടുണ്ട്. നദാലും ജോകോവിച്ചും ഫെഡററും മറേയും ചേര്‍ന്ന് 66 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ലോക ഇലവനില്‍ ഫെലിക്‌സ് ഓഗര്‍ അലിയാസിമെ, ടൈലര്‍ ഫ്രിറ്റ്‌സ്, ഡീഗോ ഷ്വാര്‍സ്മാന്‍ എന്നിവരുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിഹാസ താരങ്ങളായ ജോണ്‍ മക്കെന്റോ ലോക ഇലവയും ബ്യോണ്‍ബോര്‍ഗ് യൂറോപ്യന്‍ ടീമിനെയും നയിക്കും.

ടെന്നിസ് കോര്‍ട്ടിലേക്ക് ഫെഡററുടെ തിരിച്ചുവരവ് കൂടിയായിരിക്കുമിത്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം കോര്‍ട്ടില്‍ നിന്ന് പുറത്താണ് അദ്ദേഹം. അടുത്തിടെ റാങ്കിംഗില്‍ നിന്നും ഫെഡറര്‍ പുറത്തായിരുന്നു. 

വിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് സഞ്ജുവിന്റെ സേവ്; പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി

വിംബിള്‍ഡണ്‍ റാങ്കിംഗ് പോയിന്റ് പരിഗണിക്കേണ്ടെന്ന എടിപി തീരുമാനമാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. ഇത്തവണ ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ പോലും ഫെഡറര്‍ കളിച്ചിട്ടില്ല. 2021 വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിലാണ് അവസാനമായി കളിച്ചത്.

click me!