റോയൽ ട്രാവൽസ് കോഴിക്കോടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള മത്സരത്തിനിടയിൽ റഫറി ഫൗൾ വിളിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്.
കോഴിക്കോട്: പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ നടന്ന കശപിശ കൂട്ടത്തല്ലായി. കൊടുവള്ളിയിൽ ലൈറ്റ് നിങ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് കളിക്കാർ തമ്മിൽ കയ്യാങ്കളി തുടങ്ങിയത്. ഇത് വൈകാതെ കൂട്ടതല്ലാവുകയായിരുന്നു. റോയൽ ട്രാവൽസ് കോഴിക്കോടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള മത്സരത്തിനിടയിൽ റഫറി ഫൗൾ വിളിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്.
പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് മത്സരത്തിലേക്ക് നീങ്ങിയെങ്കിലും കാണികൾ കൂട്ടത്തോടെ ഗ്രൗണ്ടിൽ ഇറങ്ങിയതോടെ ടോസിട്ട് വിജയികളെ തീരുമാനിക്കുകയായിരുന്നു. ടോസിട്ട് വിജയികളെ നിശ്ചയിച്ചതോടെ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജയിക്കുകയായിരുന്നു. ഇതോടെ കാണികളായി എത്തിയ ആയിരങ്ങൾ തമ്മില്‍ കശപിശയായി. കാണികള്‍ കൂടി ഗ്രൌണ്ടിലിറങ്ങിയതോടെ ടൂർണ്ണമെന്‍റ് കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നു.
undefined
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് കല്യാണ വീട്ടിലും കൂട്ടത്തല്ലുണ്ടായിരുന്നു. വടകര മേപ്പയൂരിൽ കല്യാണ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കം പൊട്ടിയതോടെ വിവാഹവീട് വാക്കേറ്റത്തിനും കയ്യാങ്കളിക്കും വേദിയായി.അയൽവാസിയുടെ വീട്ടിലേക്കാണ് പടക്കം വീണത് ഇതോടെ കൂട്ടുകാരെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.
സംഘർഷത്തിൽ ഇരുപതോളം പേർക്ക് നിസ്സാര പരിക്കേറ്റു. പിന്നീട് നാട്ടുകാർ തന്നെ ഇരുവിഭാഗത്തെയും വിളിച്ചിരുത്തി. വിവാഹ വീടായതിനാൽ പ്രശ്നം നാട്ടുകാർ തന്നെ ഒത്തുതീർപ്പാക്കി. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസ് എടുക്കാത്തിരുന്നില്ല.
വരന്റെ കൂടെയെത്തിയവർ പടക്കം പൊട്ടിച്ചു, കോഴിക്കോട്ട് കല്യാണ വീട്ടിൽ 'തല്ലുമാല'