തേജസ്വിന്‍ ശങ്കറെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് പുനപരിശോധിക്കണമെന്ന് ദില്ലി ഹൈക്കോടതി

By Web Team  |  First Published Jun 23, 2022, 11:59 AM IST

അമേരിക്കയിലെ എന്‍സിഎഎ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഔട്ട്‌ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ എഎഫ്‌ഐ നിര്‍ദേശിച്ച 2.27 മീറ്റര്‍ യോഗ്യതാ മാര്‍ക്ക് താരം മറികടന്നിരുന്നു. ഇനത്തില്‍ സ്വര്‍ണവും  തേജസ്വിന്‍ ശങ്കര്‍ സ്വന്തമാക്കിയിരുന്നു.


ദില്ലി: ഇന്ത്യയുടെ ഹൈംജംപ് താരം തേജസ്വിന്‍ ശങ്കറിനെ (Tejaswin Shankar) കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെടുത്താത്ത തീരുമാനം പുനപരിശോധിക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ യോഗ്യതാ മാര്‍ക്ക് മറികടന്നിട്ടും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തേജസ്വിന്‍ ശങ്കറിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ചോദ്യം ചെയ്ത് താരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 

അമേരിക്കയിലെ എന്‍സിഎഎ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഔട്ട്‌ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ എഎഫ്‌ഐ നിര്‍ദേശിച്ച 2.27 മീറ്റര്‍ യോഗ്യതാ മാര്‍ക്ക് താരം മറികടന്നിരുന്നു. ഇനത്തില്‍ സ്വര്‍ണവും  തേജസ്വിന്‍ ശങ്കര്‍ സ്വന്തമാക്കിയിരുന്നു. ഈ മാസം 10ാം തീയതിയായിരുന്നു മത്സരം. ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡും തേജസ്വിന്റെ പേരിലാണ്. ദില്ലി ഹൈക്കോടതി നിര്‍ദേശം വന്ന പശ്ചാത്തലത്തില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തീരുമാനം മാറ്റുമോയെന്നാണ് ഇനി അറിയേണ്ടത്. 

Latest Videos

undefined

ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിന്; പൂജാരയടക്കമുള്ള താരങ്ങള്‍ എതിര്‍ ടീമില്‍ കളിക്കും

ചെന്നൈയില്‍ നടന്ന അന്തര്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാതിരുന്നതിനാലും അനുമതിയില്ലാതെ വിദേശത്ത് പരിശീലനം നടത്തിയതിനാലുമാണ് തേജസ്വിന്‍ ശങ്കറെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്ന് എഎഫ്ഐ (Athletics Federation of India) പ്രസിഡന്റ് ആദില്‍ സുമരിവാല വ്യക്തമാക്കിയിരുന്നു. തേജസ്വിന് പുറമെ, ലോംഗ് ജംപ് താരം ജെസ്വിന്‍ ആള്‍ഡ്രിനും യോഗ്യതാ മാര്‍ക്ക് മറികടന്നിട്ടും ടീമില്‍ ഇടംകിട്ടിയില്ല. തമിഴ്നാട് താരമായ ജെസ്വിന്‍ രണ്ടുതവണ യോഗ്യതാ മാര്‍ക്ക്  മറികടന്നിരുന്നു. അവസാന നാല് മീറ്റിലെ ജെസ്വിന്റെ പ്രകടനം തൃപ്തികരമെല്ലെന്നായിരുന്നു സുമരിവാലയുടെ പ്രതികരണം.

ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരാന്‍ ഇംഗ്ലണ്ട് ഇന്നിറങ്ങും; വില്യംസണ്‍ തിരിച്ചെത്തും 

37 താരങ്ങളെയാണ് സെലക്ഷന്‍ കമ്മിറ്റി കോമണ്‍വെല്‍ത്ത് ഗെയിംസിനായി തെരഞ്ഞെടുത്തത്. ടീമില്‍ പത്ത് മലയാളി താരങ്ങളുണ്ട്. ഏഴ് പുരുഷ താരങ്ങളും മൂന്ന് വനിതാ താരങ്ങളുമാണ് ടീമിലെ മലയാളിസാന്നിധ്യം. അമോജ് ജേക്കബ്, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍, എം. ശ്രീശങ്കര്‍, മുഹമ്മദ് അനീസ്, അബ്ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍, ആന്‍സി സോജന്‍, എം വി ജില്‍ന, എന്‍ എസ് സിമി എന്നിവാണ് ടീമിലെ മലയാളി താരങ്ങള്‍. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക.

ഇന്ത്യന്‍ ടീം:

Men: Avinash Sable (3000m Steeplechase);  Nitender Rawat (Marathon); M Sreeshankar and Muhammed Anees Yahiya (Long Jump); Abdulla Aboobacker, Praveen Chithravel and Eldhose Paul (Triple Jump); Tajinderpal Singh Toor (Shot Put); Neeraj Chopra, DP Manu and Rohit Yadav (Javelin Throw); Sandeep Kumar and Amit Khatri (Race Walking); Amoj Jacob, Noah Nirmal Tom, Arokia Rajiv, Muhammed Ajmal, Naganathan Pandi and Rajesh Ramesh (4x400m Relay).

Women: S Dhanalakshmi (100m and 4x100m relay); Jyothi Yarraji (100m Hurdles); Aishwarya B (Long Jump and Triple Jump) and Ancy Sojan (Long Jump); Manpreet Kaur (Shot Put); Navjeet Kaur Dhilllon and Seema Antil Punia (Discus Throw); Annu Rani and Shilpa Rani (Javelin Throw); Manju Bala Singh and Sarita Romit Singh (Hammer Throw); Bhawna Jat and Priyanka Goswami (Race Walking); Hima Das, Dutee Chand, Srabani Nanda, MV Jilna and NS Simi (4x100m relay).
 

click me!