അല്‍ക്കറാസിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു മെദ്‌വദേവിന്റെ ജയം. സ്‌കോര്‍ 6-7, 1-6, 6-3, 3-6. ആദ്യ സെറ്റ് ടൈബ്രേക്കിലാണ് മെദ്‌വദേവ് സ്വന്തമാക്കുന്നത്.
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനില്‍ നൊവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ നേരിടും. സെമിയില്‍ നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കറാസിനെ തോല്‍പ്പിച്ചാണ് മെദ്‌വദേവ് ഫൈനലിലെത്തിയത്. ജോക്കോവിച്ച് യുവതാരം ബെന്‍ ഷെല്‍ഷട്ടണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു. വനിതാ ഫൈനലില്‍ അരൈന സബലെങ്ക ആതിഥേയ താരം കൊകൊ ഗൗഫിനെ നേരിടും. അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് നിരാശ. മാത്യു എബ്ഡണ്‍ - ബൊപ്പണ്ണ സഖ്യം ഫൈനലില്‍ പരാജയപ്പെട്ടു.
അല്‍ക്കറാസിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു മെദ്‌വദേവിന്റെ ജയം. സ്‌കോര്‍ 6-7, 1-6, 6-3, 3-6. ആദ്യ സെറ്റ് ടൈബ്രേക്കിലാണ് മെദ്‌വദേവ് സ്വന്തമാക്കുന്നത്. രണ്ടാം സെറ്റില്‍ സ്പാനിഷ് താരത്തിന് ഒരിക്കല്‍ പോലും മെദ്‌വദേവിനൊപ്പം എത്താന്‍ സാധിച്ചില്ല. ഒന്നാം സീഡായ അല്‍ക്കറാസ് ചിത്രത്തില്‍ പോലുമില്ല. എന്നാല്‍ മൂന്നാം സെറ്റില്‍ അല്‍ക്കറാസ് തിരിച്ചടിച്ചു. എങ്കിലും മത്സരം അവസാന സെറ്റിലേക്ക് പോവാതെ തന്നെ മെദ്‌വദേവ് സ്വന്തമാക്കി.
undefined
ഷെല്‍ട്ടണെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍ 3-6, 2-6, 6-7. മത്സരത്തിന്റെ മൂന്നാം സെറ്റില്‍ മാത്രമാണ് ജോക്കോവിച്ചിനെ വെല്ലുവിളിക്കാന്‍ അമേരിക്കന്‍ താരത്തിനായത്. തിങ്കളാഴ്ച്ചയാണ് ഫൈനല്‍. വനിതകളില്‍ അമേരിക്കയുടെ മാഡിസണ്‍ കീസിന്റെ വെല്ലുവിളി അതിജീവിച്ചാണ് സബലെങ്ക ഫൈനലിലെത്തിയത്. ആദ്യ സെറ്റ് 6-0ത്തിന് കീസ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടും മൂന്നും സെറ്റ് ടൈബ്രേക്കിലൂടെ ബെലാറസ് താരം നേടി. സ്‌കോര്‍ 6-0, 6-7, 6-5. കരോളിന മുച്ചോവയെ നേരിടുള്ള സെറ്റുകള്‍ക്കാണ് ഗൗഫ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 7-5.
ബൊപ്പണ്ണയ്ക്ക് നിരാശ
പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ - എബ്ഡന്‍ സഖ്യം ആദ്യം സെറ്റ് നേടിയ ശേഷമാണ് തോല്‍വി സമ്മതിച്ചത്. രാജീവ് റാം - ജോ സാലിസ്ബറി സഖ്യത്തിനാണ് കിരീടം. സ്‌കോര്‍ 6-2, 3-6, 4-6. വിജയിച്ചിരുന്നെങ്കില്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ബൊപ്പണ്ണയ്ക്ക് സ്വന്തമാക്കാമായിരുന്നു.