ടെന്നീസ് താരം ഡാനില്‍ മെദ്‌വദേവ് ചൂടി സഹിക്കാനാവാതെ കോര്‍ട്ടില്‍ കിടന്ന് പ്രതിഷേധിച്ചു. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് ടേന്നീസ് താരം അംപയോറോട് കാലാവസ്ഥയെ കുറിച്ച് നീരസം പ്രകടിപ്പിച്ചത്.
ടോക്യോ: ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് ടോക്കിയോവിലെ കനത്ത ചൂട്. ടെന്നീസ് താരം ഡാനില്‍ മെദ്‌വദേവ് ചൂടി സഹിക്കാനാവാതെ കോര്‍ട്ടില്‍ കിടന്ന് പ്രതിഷേധിച്ചു. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് ടേന്നീസ് താരം അംപയോറോട് കാലാവസ്ഥയെ കുറിച്ച് നീരസം പ്രകടിപ്പിച്ചത്.
Daniil Medvedev really struggling with illness and an abdominal injury. He’s struggling in the brutal heat/humidity.
The Russian leads 6-2 3-4 pic.twitter.com/8xMJHIA5Uz
ചൂട് കടുത്തതിനാല്‍ ആദ്യ കളിക്ക് ശേഷം മത്സരം വൈകിപ്പിക്കാന്‍ താരം ആവശ്യപ്പെട്ടിരുന്നു. മൂന്നാം റൗണ്ട്് മത്സരത്തിലും കടുത്ത ചൂടില്‍ വലഞ്ഞപ്പോഴാണ് മെദ്‌വദേവ് രോക്ഷം പ്രകടിപ്പിച്ചത്. രണ്ടാം സെറ്റിനിടെ താങ്കള്‍ക്ക് കുഴപ്പിമില്ലെല്ലോ എന്ന് അംപയര്‍ ചോദിച്ചു. ''മത്സരം പൂര്‍ത്തിയാക്കും. ചിലപ്പോള്‍ അതിനിടെ മരിച്ചേക്കാം. മരിച്ചാല്‍ ആര് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും.'' എന്നായിരുന്നു മെദ്‌വദേവിന്റെ മറുചോദ്യം. വീഡിയോ കാണാം.
BREAKING NEWS: If I die, who's responsible?': Russia's World No 2 Daniil Medvedev snaps at the umpire and needs on-court treatment as he struggles in Tokyo's 30c heat and 79 per cent humidity - after Novak Djokovic asked for matches to be played at night pic.twitter.com/TtzWr4b38E
— CSTV_GH (@cstv_gh)
മത്സരത്തില്‍ മെദ്‌വദേവ് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ തോല്‍പ്പിച്ചിരുന്നു. മൂന്ന് സെറ്റുകള്‍ക്കൊടുവിലാണ് മത്സരത്തിന് ഫലമുണ്ടായത്. ടോക്കിയോവിലെ ചൂടുള്ള കാലാവസ്ഥ മിക്കാവാറും എല്ലാ അത്‌ലീറ്റുകള്‍ക്കും തിരിച്ചടിയാവുന്നുണ്ട്. പലരുടേയും പ്രകടനത്തെ കാലാവാസ്ഥ പ്രതികൂലമായി ബാധിക്കുന്നതായും പരാതി ഉയരുകയാണ്.
വൈകുന്നേരങ്ങളില്‍ പോലും മുപ്പത് ഡിഗ്രിക്ക് മുകളിലാണ് ശരാശരി ചൂട്. അതിനാല്‍ തന്നെ പകല്‍ സമയം നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളാണ് ഏറെ വലയുന്നത്.