അതേസമയം, യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച മെദ്‌വദേവ് ലോകം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. ഒരു ടെന്നീസ് താരമെന്ന നിലക്ക് ലോകം മുഴുവന്‍ സമാധാനത്തിന്‍റെ സന്ദേശം നല്‍കാനാണ് ഞാനാഗ്രഹിക്കുന്നത്.ടെന്നീസ് താരമെന്ന നിലയില്‍ പലരാജ്യങ്ങളിലും കളിക്കേണ്ടിവന്നിട്ടുണ്ട്. ജൂനിയര്‍ തലം മുതല്‍ വിവിധ രാജ്യങ്ങളില്‍ പോയി ടെന്നീസ് കളിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖകരമായി തോന്നുന്നില്ല. ഞാന്‍ സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ്-മെദ്‌വദേവ് പറഞ്ഞു.
മോസ്കോ: പുരുഷ വിഭാഗം ടെന്നീസ് സിംഗിള്‍സ് റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി റഷ്യയുടെ ഡാനില്‍ മെദ്‌വദേവ്(Daniil Medvedev). നൊവാക് ജോക്കോവിച്ചിനെ( Novak Djokovic) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മെദ്‌വദേവ് വരും ദിവസം പുറത്തിറങ്ങുന്ന പുരുഷ സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കി. 2004നുശേഷം ഫെഡറര്‍, ജോക്കോവിച്ച്, നദാല്‍, ആന്‍ഡി മറെ എന്നിവരല്ലാത്ത ഒരു താരം പുരുഷ സിംഗിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്നത് ഇതാദ്യമായാണ്.
മെക്സിക്കന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ യോഷിഹിതോ നിഷിയോക്കയെ തോല്‍പ്പിച്ച് സെമിയിലെത്തിയതോടെയാണ് മെദ്‌വദേവ് ഒന്നാം റാങ്ക് ഉറപ്പിച്ചത്. സെമിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ റാഫേല്‍ നദാലാണ് മെദ്‌വദേവിന്‍റെ എതിരാളി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ മെദ്‌വദേവിനെ അഞ്ച് സെറ്റ് ത്രില്ലറില്‍ തോല്‍പ്പിച്ചാണ് നദാല്‍ 21-ാം ഗ്രാന്‍സ്ലാം കിരീടം നേടി ചരിത്രം കുറിച്ചത്. കൊവിഡ് വാക്സിന്‍ വിവാദത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ കഴിയാതെ പോയതാണ് ജോക്കോവിച്ചിന് ഒന്നാം സ്ഥാനം നഷ്‍ടമാക്കിയത്.
Guess what this guy's ranking is going to be next week 🌏🥇🙌 pic.twitter.com/b9ixKJnbTy
— ATP Tour (@atptour)
undefined
സമാധാനം പുലരട്ടെയെന്ന് മെദ്‌വദേവും റുബ്‌ലേവും
അതേസമയം, യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച മെദ്‌വദേവ് ലോകം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. ഒരു ടെന്നീസ് താരമെന്ന നിലക്ക് ലോകം മുഴുവന്‍ സമാധാനത്തിന്‍റെ സന്ദേശം നല്‍കാനാണ് ഞാനാഗ്രഹിക്കുന്നത്.
ടെന്നീസ് താരമെന്ന നിലയില്‍ പലരാജ്യങ്ങളിലും കളിക്കേണ്ടിവന്നിട്ടുണ്ട്. ജൂനിയര്‍ തലം മുതല്‍ വിവിധ രാജ്യങ്ങളില്‍ പോയി ടെന്നീസ് കളിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖകരമായി തോന്നുന്നില്ല. ഞാന്‍ സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ്-മെദ്‌വദേവ് പറഞ്ഞു.
സഞ്ജു സാംസണ് മുമ്പ് ബാറ്റിംഗിനെത്തിയത് രവീന്ദ്ര ജഡേജ; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ
കഴിഞ്ഞ ആഴ്ച മെദ്‌വദേവിന്‍റെ സഹതാരമായ ആന്ദ്രെ റുബ്‌ലേവ് യുക്രൈനിയന്‍ താരം ഡെനിസ് മോള്‍ക്കനോവുമായി ചേര്‍ന്ന് ദുബായ് ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് കിരീടം നേടിയിരുന്നു. അമേരിക്കല്‍ ജോഡിയായ മക്കന്‍സി-മക്ഡൊളാണ്‍ഡ് സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു റൂബ്‌ലെവിന്‍റെയും ഡെനിസിന്‍റെയും നേട്ടം. റൂബ്‌ലെവ്-ഡെനിസ് സഖ്യത്തിന്‍റെ കിരീടനേട്ടം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വളരെ പ്രധാനമാണെന്നും ആളുകള്‍ ഒന്നിക്കാനാണ് ശ്രമിക്കേണ്ടതെന്നും മെദ്‌വദേവ് വ്യക്തമാക്കി.
ടെന്നീസല്ല ഇപ്പോള്‍ പ്രധാനമെങ്കിലും ക്വാര്‍ട്ടര്‍ പോരാട്ടം ജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും മെദ്‌വദേവ് പറഞ്ഞു. അതേസമയം, യുക്രൈന്‍ താരത്തിനൊപ്പം ഡബിള്‍സ് കളിച്ചതിന്‍റെ പേരില്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മോശം കമന്‍റുകള്‍ വരുന്നുണ്ടെന്ന് റഷ്യന്‍ താരമായ റൂബ്‌ലെവ് പറഞ്ഞു.
ഐപിഎല്ലിന് കളമൊരുങ്ങുന്നു; തിയ്യതിയും വേദികളും പുറത്തുവിട്ട് ബിസിസിഐ
ലോകത്ത് എന്തുവിലകൊടുത്തും സമാധാനം പുലരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് മനുഷ്യന്‍ മുന്നോട്ടു പോവേണ്ടതെന്നും റുബ്‌ലെവ് പറഞ്ഞു.