CWG 2022 : സ്വര്‍ണമണിയാന്‍ പി വി സിന്ധുവും ലക്ഷ്യ സെന്നും ഹോക്കി ടീമും; അവസാനദിനത്തെ മത്സരക്രമം അറിയാം

By Jomit Jose  |  First Published Aug 8, 2022, 11:16 AM IST

മലയാളിതാരം പി ആർ ശ്രീജേഷ് ഉൾപ്പെട്ട ഹോക്കി ടീം ഫൈനലിൽ ഓസ്ട്രേലിയയെ നേരിടും


ബര്‍മിംഗ്‌ഹാം: കോമൺവെൽത്ത് ഗെയിംസിന്(Commonwealth Games 2022) ഇന്ന് തിരശീലവീഴും. അവസാന ദിവസം ഇന്ത്യക്ക് അഞ്ച് സ്വർണ മെഡൽ പോരാട്ടവും ഒരു വെങ്കല മെഡൽ പോരാട്ടവുമുണ്ട്. ഉച്ചയ്ക്ക് 1.20ന് ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ പി വി സിന്ധു(PV Sindhu Final) കാനഡയുടെ മിഷേൽ ലിയെ നേരിടും. പുരുഷ സിംഗിൾസ് ഫൈനലിൽ ലക്ഷ്യ സെന്നിന്‍റെ(Lakshya Sen Final) എതിരാളി മലേഷ്യയുടെ സേ യോംഗ് ഇംഗാണ്. ഉച്ചയ്ക്ക് 2.10നാണ് ലക്ഷ്യയുടെ ഫൈനൽ തുടങ്ങുക.  

ഇതിന് പിന്നാലെ പുരുഷ ഡബിൾസ് ഫൈനലിൽ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് സഖ്യവും സ്വർണപ്രതീക്ഷയുമായി ഇറങ്ങും. ഇംഗ്ലണ്ട് താരങ്ങളാണ് എതിരാളികൾ. മൂന്നരയ്ക്ക് ടേബിൾ ടെന്നിസ് സിംഗിൾസിൽ സത്യൻ ജ്ഞാനശേഖരന് വെങ്കലമെഡൽ പോരാട്ടവും നാലിന് അജന്ത ശരത് കമലിന് സ്വർണമെഡല്‍ പോരാട്ടവും നടക്കും. വൈകിട്ട് അഞ്ചിനാണ് ഇന്ത്യയുടെ അവസാന മത്സരം. മലയാളിതാരം പി ആർ ശ്രീജേഷ് ഉൾപ്പെട്ട ഹോക്കി ടീം ഫൈനലിൽ ഓസ്ട്രേലിയയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് സമാപന ചടങ്ങുകൾക്ക് തുടക്കമാവും. 

Latest Videos

undefined

പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് നിരാശയായി ഫലം. മൂന്ന് മലയാളി താരങ്ങളടങ്ങിയ ടീമിന് ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരായിരുന്നു ടീമിലെ മലയാളികൾ. നാഗനാഥൻ പാണ്ഡിയായിരുന്നു ടീമിലെ നാലാമത്തെ താരം. നോഹ നി‍ർമൽ ടോമിന് പകരമാണ് നാഗനാഥൻ ടീമിലെത്തിയത്. മൂന്ന് മിനിറ്റ് 05.51 സെക്കൻഡിലാണ് ഇന്ത്യ റിലേ പൂർത്തിയാക്കിയത്. മൂന്ന് മിനിറ്റ് 01.29 സെക്കൻഡിൽ ഫിനിഷ് ചെയ്ത ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്കാണ് സ്വർണം.

അല്ലേലും കട്ട ചങ്കുകള്‍ ഇങ്ങനെയാണ്; യാസ്‌തിക ഭാട്യയുടെ അമളി ആഘോഷമാക്കി സഹതാരങ്ങള്‍- വീഡിയോ വൈറല്‍

click me!