അഞ്ചാം സ്ഥാനത്തെത്തി മുഹമ്മദ് അനീസും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ബഹാമാസിന്റെ ലക്വാൻ നൈൻ ആണ് സ്വർണനേട്ടം പേരിലെഴുതിയത്. അതേസമയം, ബോക്സിംഗിൽ ഒരു മെഡൽ കൂടെ ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. 67 കിലോ വിഭാഗത്തിൽ രോഹിത് ടോക്കാസ് ആണ് മെഡൽ ഉറപ്പിച്ചത്.
ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ(Commonwealth Games 2022 ) പുരുഷ ലോംഗ്‌ജംപിൽ (Men's long jump Final) വെള്ളി സ്വന്തമാക്കി ഇന്ത്യയുടെ മലയാളി താരം എം ശ്രീശങ്കർ. ചരിത്രനേട്ടമാണ് ശ്രീശങ്കർ സ്വന്തമാക്കിയിട്ടുള്ളത്. 8.08 മീറ്റർ ചാടിയാണ് താരം മെഡൽ ഉറപ്പിച്ചത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയി ഉയർന്നു.
അഞ്ചാം സ്ഥാനത്തെത്തി മുഹമ്മദ് അനീസും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ബഹാമാസിന്റെ ലക്വാൻ നൈൻ ആണ് സ്വർണനേട്ടം പേരിലെഴുതിയത്. അതേസമയം, ബോക്സിംഗിൽ ഒരു മെഡൽ കൂടെ ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. 67 കിലോ വിഭാഗത്തിൽ രോഹിത് ടോക്കാസ് ആണ് മെഡൽ ഉറപ്പിച്ചത്.
undefined
ബോക്സിൽ മെഡൽ ഉറപ്പിച്ച ഏഴാമത്തെ താരമാണ് രോഹിത്ത്. ഇതിനിടെ 200 മീറ്ററിൽ ഹിമാ ദാസ് സെമിയിലേക്ക് യോഗ്യത നേടിയതും ഇന്ത്യക്ക് പ്രതീക്ഷയാണ്. ബാഡ്മിന്റണിൽ പി വി സിന്ധുവും ശ്രീകാന്തും വിജയം നേടിയിട്ടുണ്ട്. നബാഹ അബ്‍ദുൾ റസാഖിനെ 21-4, 21-11 എന്ന സ്കോറിനാണ് സിന്ധു മറികടന്നത്.
സ്‌ക്വാഷില്‍ ചരിത്രം
കോമണ്‍വെൽത്ത് ഗെയിംസ് വനിത ജൂഡോയിൽ ഇന്ത്യയുടെ തൂലിക മാന് വെള്ളി. 78 കിലോ വിഭാഗം ഫൈനലിൽ സ്കോട്‍ലന്‍ഡിന്‍റെ സാറാ അഡിൽട്ടണോടാണ് തൂലിക തോറ്റത്. 23കാരിയായ തൂലികയ്ക്ക് അഡിൽട്ടണിന്‍റെ പരിചയസമ്പന്നതക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അനായാസം അഡിൽട്ടണ്‍ ജയിച്ചുകയറി. അതേസമയം സ്ക്വാഷിൽ സൗരവ് ഘോഷാലിന് വെങ്കലം ലഭിച്ചു. സൗരവ് വെങ്കല മെഡൽ പോരാട്ടത്തിൽ 3-0ന് ഇംഗ്ലണ്ട് താരം ജയിംസ് വിൽസ്ട്രോപിനെ തോൽപിച്ചു. സ്കോർ 11-6, 11-1, 11-4. കോമൺവെൽത്ത് ഗെയിംസ് സ്ക്വാഷിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ആദ്യ വ്യക്തിഗത മെഡലാണിത്. 2018ൽ ദീപിക പള്ളിക്കലിനൊപ്പം സൗരവ് മിക്സ്ഡ് ഡബിൾസിൽ വെള്ളി നേടിയിരുന്നു.
ഹൈജംപില്‍ പുതു ചരിത്രം, തേജസ്വിൻ ശങ്കര്‍ക്ക് വെങ്കലം; സ്ക്വാഷിൽ ആദ്യ വ്യക്തിഗത മെഡലുമായി ഇന്ത്യ