CWG 2022 : ഭാരോദ്വഹനം, ബോക്‌സിംഗ്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാംനാള്‍ മെഡല്‍ കൊയ്യാന്‍ ഇന്ത്യ

By Jomit Jose  |  First Published Aug 3, 2022, 11:56 AM IST

ബോക്സിംഗിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങും. ജയിച്ചാൽ സെമിഫൈനൽ പ്രവേശത്തിനൊപ്പം ഇവ‍‍ർ മെഡലും ഉറപ്പിക്കും.


ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) ഭാരോദ്വഹനത്തിൽ(Weightlifting) മെഡൽ പ്രതീക്ഷയുമായി മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഇന്ന് മത്സരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് 109 കിലോ വിഭാഗത്തിൽ ലൗവ്പ്രീത് സിംഗും(Lovpreet Singh) വൈകിട്ട് ആറരയ്ക്ക് വനിതകളുടെ 87 പ്ലസ് വിഭാഗത്തിൽ പൂർണിമ പാണ്ഡേയും(Purnima Pandey) രാത്രി പതിനൊന്നിന് 109 പ്ലസ് വിഭാഗത്തിൽ ഗുർദീപ് സിംഗും(Gurdeep Singh) മത്സരിക്കും. ഇതോടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിക്കും. ഭാരോദ്വഹനത്തിൽ ഇന്ത്യ മൂന്ന് സ്വർണമടക്കം എട്ട് മെഡൽ നേടിയിട്ടുണ്ട്. 

ബോക്‌സിംഗിലും നിര്‍ണായക ദിനം

Latest Videos

undefined

ബോക്സിംഗിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങും. ജയിച്ചാൽ സെമിഫൈനൽ പ്രവേശത്തിനൊപ്പം ഇവ‍‍ർ മെഡലും ഉറപ്പിക്കും. വൈകിട്ട് 4.45ന് 45 കിലോ വിഭാഗത്തിൽ നീതു ഗംഗാസ് വടക്കൻ അയർ‍ലൻഡിന്‍റെ നിക്കോൾ ക്ലൈഡിനെ നേരിടും. വൈകിട്ട് 5.45ന് 54 കിലോ വിഭാഗത്തിൽ ഹുസാമുദ്ദീൻ മുഹമ്മദിന് നമീബിയൻ താരമാണ് എതിരാളി. രാത്രി 11.15ന് 48 കിലോ വിഭാഗത്തിൽ ലോകചാമ്പ്യൻ നിഖാത് സരീൻ വെയ്ൽസ് താരം ഹെലെൻ ജോൺസുമായി ഏറ്റുമുട്ടും. രാത്രി 12.45ന് 64 കിലോ വിഭാഗത്തിൽ ഒളിംപിക് മെഡലിസ്റ്റ് ലോവ്‍ലിന ബോർഗോഹെയ്ൻ വെയ്ൽസിന്‍റെ റോസീ എക്സെൽസിനെയും പുലർച്ചെ രണ്ടിന് 75 കിലോ വിഭാഗത്തിൽ ആശിഷ് കുമാർ ഇംഗ്ലണ്ടിന്‍റെ ആരോൺ ബോവനെയും നേരിടും.

മറ്റ് പ്രധാന മത്സരങ്ങള്‍ 

ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. വനിതകൾ വൈകിട്ട് മൂന്നരയ്ക്ക് കാനഡയെ നേരിടും. ഇന്നലെ ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ കാനഡയ്ക്കതിരെ ഇന്ത്യക്ക് ജയം അനിവാര്യമാണ്. പുരുഷൻമാരുടെ എതിരാളികളും കാനഡയാണ്. വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. അതേസമയം അത്‍ലറ്റിക്‌സിൽ ഇന്ത്യക്ക് ഇന്ന് രണ്ട് ഫൈനലുണ്ട്. പുരുഷൻമാരുടെ ഹൈജംപിൽ തേജസ്വിൻ ശങ്കറും വനിതകളുടെ ഷോട്ട്‌പുട്ടിൽ മൻപ്രീത് കൗറും മത്സരിക്കും. രാത്രി പതിനൊന്നരയ്ക്കാണ് ഹൈജംപ് ഫൈനൽ. രാത്രി പന്ത്രണ്ടരയ്ക്ക് മൻപ്രീതിന്‍റെ കലാശപ്പോര് തുടങ്ങും. 

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജേഷ്ഠന്‍റെ ത്യാഗവും കരുതലുമാണ് അചിന്തയുടെ ഈ സ്വര്‍ണ മെഡല്‍


 

click me!