കൊവിഡ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് നീട്ടിവെച്ചു

By Web Team  |  First Published Apr 8, 2021, 11:00 PM IST

പരമാവധി കാണികളെ ഉള്‍ക്കൊള്ളിച്ച് ടൂര്‍ണമെന്‍റ് നടത്താനായാണ് ടൂര്‍ണമെന്‍റ് മാറ്റിയതെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി.


പാരീസ്: സീസണിലെ രണ്ടാമത്തെ ഗ്രാൻസ്ലാം ടൂർണമെന്‍റായ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഒരാഴ്ചത്തേക്ക് മാറ്റി വച്ചു. അടുത്തമാസം 23ന് തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്‍റ് മേയ് 30ലേക്കാണ് മാറ്റിയത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

പുരുഷ വിഭാഗത്തില്‍ റാഫേൽ നദാലും വനിതാ വിഭാഗത്തില്‍ പോളിഷ് താരം ഇഗാ സ്വിയെറ്റെക്കുമാണ് നിലവിലെ ചാമ്പ്യൻമാർ. പരമാവധി കാണികളെ ഉള്‍ക്കൊള്ളിച്ച് ടൂര്‍ണമെന്‍റ് നടത്താനായാണ് ടൂര്‍ണമെന്‍റ് മാറ്റിയതെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി.

Latest Videos

കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷത്തെ ടൂര്‍ണമെന്‍റ് സെപ്റ്റംബറിലാണ് നടത്തിയത്. ഒരു ദിവസം പരമാവധി ആയിരം കാണികളെ പ്രവേശിപ്പിച്ചായിരുന്നു മത്സരങ്ങള്‍.

click me!