എന്തൊരു വിജയം, ഇന്ത്യന്‍ അത്‌ലറ്റുകള്‍ ഇതാ വരവറിയിച്ചു കഴിഞ്ഞു. 400 മീറ്റര്‍ സ്വര്‍ണം നേടിയ ഹിമ ദാസിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു സെവാഗിന്‍റെ ട്വീറ്റ്. എന്നാല്‍ ഹിമാ ദാസിന്‍റെ സ്വര്‍ണ വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ സെവാഗ് ട്വീറ്റ് ഡീലിറ്റ് ചെയ്ത് തടിയൂരി. എഹ്കിലും ആരാധകര്‍ സ്ക്രീന്‍ഷോട്ട് സഹിതം സെവാഗിനെ പൊരിച്ചു.
ദില്ലി: ബര്‍മിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യന്‍ സ്പ്രിന്‍റര്‍ ഹിമ ദാസിന് 400 മീറ്റര്‍ ഓട്ടത്തില്‍ സ്വർണമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. 2018ലെ ലോക യൂത്ത് ഗെയിംസിൽ ഹിമ ദാസ് സ്വർണം നേടിയ ദൃശ്യങ്ങൾ സഹിതമായിരുന്നു വാര്‍ത്തകളും പോസ്റ്റുകളും പ്രചരിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഹിമ ദാസിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രംഗത്തെത്തി.
എന്തൊരു വിജയം, ഇന്ത്യന്‍ അത്‌ലറ്റുകള്‍ ഇതാ വരവറിയിച്ചു കഴിഞ്ഞു. 400 മീറ്റര്‍ സ്വര്‍ണം നേടിയ ഹിമ ദാസിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു സെവാഗിന്‍റെ ട്വീറ്റ്. എന്നാല്‍ ഹിമാ ദാസിന്‍റെ സ്വര്‍ണ വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ സെവാഗ് ട്വീറ്റ് ഡീലിറ്റ് ചെയ്ത് തടിയൂരി. എഹ്കിലും ആരാധകര്‍ സ്ക്രീന്‍ഷോട്ട് സഹിതം സെവാഗിനെ പൊരിച്ചു.
undefined
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്ന് മാരത്തണ്‍ മത്സരങ്ങളോടെയാണ് ട്രാക്ക് മത്സരങ്ങള്‍ തുടങ്ങുക. രണ്ടാം തീയതി മാത്രമാണ് സ്പ്രിന്‍റ് ഇനങ്ങള്‍ തുടങ്ങുക. ഇതറിയാതെയാണ് 400 മീറ്ററില്‍ മത്സരിക്കുന്ന ഹിമ ദാസിന്‍റെ വീഡിയോയും ചിത്രങ്ങളും സെവാഗ് അടക്കം പലരും പങ്കുവെച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരദ്വേഹനത്തില്‍ സങ്കേത് സാര്‍ഗർ ആണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടിയാണ് സങ്കേത് സാര്‍ഗർ വെള്ളി നേടിയത്. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ സങ്കേത് സ്വര്‍ണം സ്വന്തമാക്കുമായിരുന്നു. ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കി.