ഹോക്കിയില്‍ പൂള്‍ ബിയിലെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 3-0 ലീഡ് നേടിയശേഷം ഇന്ത്യ 4-4 സമനില വഴങ്ങി. ലളിത് ഉപാധ്യായ്, മന്‍ദീപ്, അക്ഷദീപ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. കാനഡക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇന്ത്യക്ക് വെങ്കലം. 60 കിലോ വിഭാഗത്തില്‍ സെപ്രസിന്‍റെ പെട്രോസ് ക്രിസ്റ്റോഡിലോഡൂഡ്സിനെ വീഴ്ത്തിയാണ് വിജയ്കുമാര്‍ യാദവ് വെങ്കലം നേടിയത്. നേരത്തെ വനിതാ വിഭാഗത്തില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ സുശീലാ ദേവി ലിക്മാബാം ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച സുശീലാ ദേവി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയിയോട് തോറ്റു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.
വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജസ്‌ലീന്‍ സിങ് സെയ്നി തോറ്റു. എന്നാല്‍ ബാഡ്ന്‍റണ്‍ മിക്സ്ഡ് ടീം മത്സരത്തില്‍ സിംഗപ്പൂരിനെതിരെ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ബോക്സിംഗ് ഫ്ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്സര്‍ അമിത് പംഗാല്‍ ക്വാര്‍ട്ടറിലെത്തി മെഡല്‍ പ്രതീക്ഷ സമ്മാനിച്ചിട്ടുണ്ട്.
undefined
അതേസമയം, ഹോക്കിയില്‍ പൂള്‍ ബിയിലെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 3-0 ലീഡ് നേടിയശേഷം ഇന്ത്യ 4-4 സമനില വഴങ്ങി. ലളിത് ഉപാധ്യായ്, മന്‍ദീപ്, അക്ഷദീപ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. കാനഡക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.
നേരത്തെ ലോൺ ബൗൾസ് വനിതാ ടീം ഇനത്തിൽ ഫൈനലിലെത്തി ഇന്ത്യ മെഡലുറപ്പിച്ചിരുന്നു. ലോക റാങ്കിംഗിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ന്യുസിലൻഡിനെയാണ് സെമിയിൽ ഇന്ത്യൻ വനിതകൾ അട്ടിമറിച്ചത്. സ്കോര്‍ 16-13. ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ലവ്‌ലി ചൗബേ നയിക്കുന്ന ഇന്ത്യയുടെ നാലംഗ ടീമില്‍ പിങ്കി, നയന്‍മോമി സൈക്കിയ, രൂരാ റാണി ടിര്‍ക്കി എന്നിവരാണുള്ളത്.
നീന്തലിൽ 100 മീറ്റർ ബട്ടർഫ്ലൈസിൽ മത്സരിച്ച മലയാളി താരം സജൻ പ്രകാശും നിരാശപ്പെടുത്തി. ആറാം ഹീറ്റ്സിൽ ഏറ്റവും ഒടുവില്‍ ഏഴാമനായാണ് സജൻ ഫിനിഷ് ചെയ്തത്. 54.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സജന് ഫൈനല്‍ യോഗ്യത നേടാനായില്ല.