കോമൺവെൽത്ത് ഗെയിംസ്, ചരിത്രം കുറിച്ച് ലോൺ ബൗൾസ് ടീം, മെഡലുറപ്പിച്ച് സുശീല ദേവി; സജൻ പ്രകാശിന് നിരാശ

By Gopalakrishnan C  |  First Published Aug 1, 2022, 6:15 PM IST

മത്സരത്തിന്‍റെ തുടക്കത്തില്‍ 0-5ന് പിന്നിലായിപ്പോയ ഇന്ത്യന്‍ സംഘം പക്ഷെ ശക്തമായി തിരിച്ചുവന്നു. ആദ്യം 7-6ന്‍റെ ലീഡെടുത്ത ഇന്ത്യ പിന്നീട് 10-6 ആക്കി ലീഡുയര്‍ത്തി. പിന്നീട് ഒരിക്കലും ഇന്ത്യ ലീഡ് കൈവിട്ടില്ല. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.


ബര്‍മിങ്ഹാം: കോമൺവെൽത്ത് ​ഗെയിംസിൽ ലോൺ ബൗൾസ് വനിതാ ടീം ഇനത്തിൽ മെഡലുറപ്പിച്ച് ഇന്ത്യ ഫൈനലിൽ. ലോക റാങ്കിംഗിങ്ങിൽ രണ്ടാം സ്ഥാനക്കാരായ  ന്യുസിലൻഡിനെയാണ് സെമിയിൽ ഇന്ത്യൻ വനിതകൾ അട്ടിമറിച്ചത്. സ്കോര്‍ 16-13. ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ലവ്‌ലി ചൗബേ നയിക്കുന്ന ഇന്ത്യയുടെ നാലംഗ ടീമില്‍ പിങ്കി, നയന്‍മോമി സൈക്കിയ, രൂരാ റാണി ടിര്‍ക്കി എന്നിവരാണുള്ളത്.

മത്സരത്തിന്‍റെ തുടക്കത്തില്‍ 0-5ന് പിന്നിലായിപ്പോയ ഇന്ത്യന്‍ സംഘം പക്ഷെ ശക്തമായി തിരിച്ചുവന്നു. ആദ്യം 7-6ന്‍റെ ലീഡെടുത്ത ഇന്ത്യ പിന്നീട് 10-6 ആക്കി ലീഡുയര്‍ത്തി. പിന്നീട് ഒരിക്കലും ഇന്ത്യ ലീഡ് കൈവിട്ടില്ല. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയിരുന്നു.

Latest Videos

undefined

വനിതാ ടീമിന്‍റെ ചരിത്ര നേട്ടത്തിന് പിന്നാലെ വനിതാ വിഭാഗം 48 കിലോ ഗ്രാം ജൂഡോയില്‍ ഫൈനലിലെത്തി സുശീല ദേവി ലിക്മാബാമും വെള്ളി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സെമിയില്‍ മൗറീഷ്യസിന്‍റെ പ്രസില്ല മൊറാന്‍ഡിനെയാണ് സുളീല ദേവി മറികടന്നത്. ബോക്സിംഗ് ഫ്ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്സര്‍ അമിത് പംഗാല്‍ ക്വാര്‍ട്ടറിലെത്തി മെഡല്‍ പ്രതീക്ഷ ഉണര്‍ത്തി.

'കഠിനാധ്വാനത്തിന്റെ വിജയം'; ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ അചിന്ത സിയോളിയെ അഭിനന്ദിച്ച് മോദി

നീന്തലിൽ സജൻ പ്രകാശിന് വീണ്ടും നിരാശ

നീന്തലിൽ 100 മീറ്റർ ബട്ടർഫ്ലൈസിൽ മത്സരിച്ച മലയാളി താരം സജൻ പ്രകാശും നിരാശപ്പെടുത്തി. ആറാം ഹീറ്റ്സിൽ ഏറ്റവും ഒടുവില്‍ ഏഴാമനായാണ് സജൻ ഫിനിഷ് ചെയ്തത്. 54.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സജന് ഫൈനല്‍ യോഗ്യത നേടാനായില്ല. 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജൻ ഇന്ന് രാത്രി ഫൈനലിനിറങ്ങും.

ഭാരദ്വേഹതനത്തില്‍ സ്നാച്ചില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ പിന്നിലായിപ്പോയതിനെത്തുടര്‍ന്ന് ഇന്ത്യയുടെ അജയ് സിങിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ഹോക്കിയില്‍ ഇന്ത്യക്കിന്ന് രണ്ടാമങ്കം, എതിരാളികള്‍ ഇംഗ്ലണ്ട്

കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ രണ്ടാം ജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. ആദ്യമത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത പതിനൊന്ന് ഗോളിന് ഘാനയെ തകർത്തിരുന്നു. ഹർമൻപ്രീത് സിംഗിന്റെ ഹാട്രിക് കരുത്തിലായിരുന്നു ഇന്ത്യൻ വിജയ

ജുഗ്‍രാജ് സിംഗ് രണ്ടും അഭിഷേക്, ഷംഷേർ സിംഗ്, അകാശ്ദീപ് സിംഗ്, നീലകണ്ഠ ശ‍ർമ്മ, വരുൺ കുമാർ, മൻദീപ് സിംഗ് എന്നിവർ ഓരോ ഗോളും നേടി. മത്സരത്തിൽ കിട്ടിയ 13 പെനാൽറ്റി കോർണറിൽ ആറും ഇന്ത്യ ഗോളാക്കി

click me!