ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചനു സ്വര്‍ണം ഉറപ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസില്‍(Commonwealth Games 2022) ഇന്ത്യക്ക് മൂന്നാം മെഡല്‍. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാഭായ് ചനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. സ്നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മിരാഭായ് തന്‍റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മൂന്നാം ശ്രമത്തില്‍ 113 കിലോ ഉയര്‍ത്തിയ ചനു ആകെ 201 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചനു സ്വര്‍ണം ഉറപ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഗെയിംസിന്‍റെ രണ്ടാം ദിനത്തില്‍ ഭാരദ്വേഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ നിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.
undefined
സ്നാച്ചില്‍ ആദ്യ ശ്രമത്തില്‍ 86ഉം രണ്ടാം ശ്രമത്തില്‍ 88ഉം കിലോ ഗ്രാം ഉയര്‍ത്തിയശേഷം 90 കിലോ ഗ്രാം ഉയര്‍ത്താനുള്ള മൂന്നാം ശ്രമം പരാജയപ്പെട്ടെങ്കിലും അപ്പോഴേക്കും എതിരാളികളെക്കാള്‍ 12 കിലോ ഗ്രാമിന്‍റെ ലീഡുമായി ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവുകൂടിയായ ചനു എതിരാളികളേക്കാള്‍ ബദുദൂരം മുന്നിലെത്തിയിരുന്നു. 2018ലെ കോമൺവെൽത്ത് ഗെയിംസിലും മീരാഭായ് ഇതേ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ക്ലീൻ ആൻഡ് ജെർക്കിൽ 207 കിലോ ഉയർത്തിയ മീരാഭായിയുടെ പേല്‍ തന്നെയാണ് ഈ വിഭാഗത്തിലെ ലോക റെക്കോർഡും.
ചനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യസ്വര്‍ണം നേടിയ ഭാരദ്വേഹക മീരാഭായ് ചനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ചനുവിനെ അഭിനന്ദിച്ചത്. അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കല്‍ കൂടി രാജ്യത്തിന്‍റെ അഭിമാനമായെന്നും ഗെയിംസ് റെക്കോര്‍ഡോടെ ചനു സ്വര്‍ണം നേടിയതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി, ചനുവിന്‍റെ നേട്ടം വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമാണെന്നും ട്വിറ്ററില്‍ കുറിച്ചു.
The exceptional makes India proud once again! Every Indian is delighted that she’s won a Gold and set a new Commonwealth record at the Birmingham Games. Her success inspires several Indians, especially budding athletes. pic.twitter.com/e1vtmKnD65
— Narendra Modi (@narendramodi)കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹിമ ദാസിന് സ്വര്‍ണമെന്ന് വ്യാജവാര്‍ത്ത, അഭിനന്ദനവുമായി സെവാഗ്; ട്രോള്‍ മഴ
മറ്റ് മത്സരങ്ങളില്‍ ബാഡ്മിന്‍റണ്‍ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ, ശ്രീലങ്കയെ തകര്‍ത്തു(5-0). വനിതാ വിഭാഗം ടേബിൾ ടെന്നിസിൽ ഇന്ത്യ ഗയാനയെ തകര്‍ത്തു(3-0). സ്ക്വാഷിൽ സൗരവ് ഘോഷാൽ ശ്രീലങ്കയുടെ ഷാമില്‍ വക്കീലിനെ മറികടന്നു(3-0). വനിതകളില്‍ ജോഷ്ന ചിന്നപ്പ ബാര്‍ബഡോസിന്‍റെ മെഗാന്‍ ബെസ്റ്റിനെ കീഴടക്കി(3-0).