കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഫൈനലിലെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യൻ നായകൻ മൻപ്രീത് സിംഗ് വ്യക്തമാക്കിയിരുന്നു
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) ജയിച്ച് തുടങ്ങാൻ പുരുഷ ഹോക്കി ടീം(Indian Men's Hockey Team) ഇന്നിറങ്ങും. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ ഘാനയാണ്(India vs Ghana) എതിരാളികൾ. മൻപ്രീത് സിംഗ്(Manpreet Singh) നയിക്കുന്ന ടീമിന്‍റെ ഗോൾകീപ്പർ മലയാളിതാരം പി ആർ ശ്രീജേഷാണ്(PR Sreejesh). ഗ്രൂപ്പ് ബിയിൽ കാനഡ, ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവരാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. ഇന്ത്യ അവസാനം ഘാനയുമായി ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഏഴ് ഗോളിന് ജയിച്ചിരുന്നു.
കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഫൈനലിലെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യൻ നായകൻ മൻപ്രീത് സിംഗ് വ്യക്തമാക്കിയിരുന്നു. ആദ്യ എതിരാളികളായ ഘാനയെ ദുർബലരായി കണക്കാക്കില്ലെന്നും മൻപ്രീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കുറി ആദ്യം നേരിടുന്ന ഘാന ലോക റാങ്കിംഗില്‍ 36-ാം സ്ഥാനക്കാരാണ്. അതേസമയം അഞ്ചാം സ്ഥാനത്തിന്‍റെ കരുത്ത് ഇന്ത്യക്കുണ്ട്. 1975നുശേഷം ആദ്യമായാണ് പുരുഷ ഹോക്കിയിൽ ഇന്ത്യയും ഘാനയും നേർക്കുനേർ പോരടിക്കുന്നത്. 1975ലെ ഹോക്കി ലോകകപ്പിലായിരുന്നു ഇതിന് മുമ്പ് ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 7-0ന്‍റെ വമ്പൻ ജയം നേടിയിരുന്നു.
undefined
കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നൊരുക്കമായി ബെംഗലൂരുവിലെ സായ് സെന്‍ററിൽ ടീം ഒരുമാസം പരിശീലനം നടത്തിയിരുന്നു ഇന്ത്യന്‍ ഹോക്കി ടീം. ഗ്രഹാം റീഡാണ് ഇന്ത്യയുടെ പരിശീലകൻ. ഗോൾഡ് കോസ്റ്റിൽ നടന്ന കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
ഇന്ത്യന്‍ ഹോക്കി സ്‌ക്വാഡ്
Goalkeepers: PR Sreejesh, Krishan Bahadur Pathak.
Defenders: Varun Kumar, Surender Kumar, Harmanpreet Singh (vice captain), Amit Rohidas, Jugraj Singh, Jarmanpreet Singh.
Midfielders: Manpreet Singh (captain), Hardik Singh, Vivek Sagar Prasad, Shamsher Singh, Akashdeep Singh, Nilakanta Sharma.
Forwards: Mandeep Singh, Gurjant Singh, Lalit Kumar Upadhyay, Abhishek.
ക്രിക്കറ്റില്‍ ഇന്ത്യ-പാക് വനിതാ അങ്കം
ഗെയിംസിലെ ക്രിക്കറ്റില്‍ ഫൈനലിനോളം ആവേശമുള്ള മത്സരമാണിന്ന്. ഇന്ത്യന്‍ വനിതാ ടീമും പാകിസ്ഥാന്‍ വനിതാ ടീമും എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് മുഖാമുഖം വരും. മൂന്ന് മണിക്കാണ് ടോസ്. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. സോണി ലൈവ് വഴി തല്‍സമയ സ്‌ട്രീമിങ്ങുമുണ്ട്. ആദ്യ കളി തോറ്റ് തുടങ്ങിയതിനാൽ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. കരുത്തരായ ഓസ്ട്രേലിയയോട് കയ്യെത്തും ദൂരത്താണ് ഇന്ത്യക്ക് ജയം നഷ്ടമായത്. പാകിസ്ഥാനാവട്ടെ ബാര്‍ബഡോസിനോടും തോറ്റു.
ഏഷ്യാ കപ്പ് സ്‌ക്വാഡ് തന്നെ ടി20 ലോകകപ്പിന്? ഇടംപിടിക്കുമോ സഞ്ജു സാംസണ്‍