ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ജയമൊരുക്കിയത്
ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ്(Commonwealth Games 2022) വനിതാ ഹോക്കിയിൽ(Women's Hockey) ന്യൂസിലന്‍ഡിനെ വീഴ്‌ത്തി(Indian Women beat New Zealand Women) ഇന്ത്യക്ക് വെങ്കല മെഡല്‍. വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് 1-1ന് സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ജയമൊരുക്കിയത്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ 2-1നാണ് ഇന്ത്യന്‍ ജയം.
രണ്ടാം പെനാല്‍റ്റി ഷൂട്ടൗട്ട്
undefined
വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങുകയായിരുന്നു. ഓസ്‌ട്രേലിയ ഷൂട്ടൗട്ടിലാണ് ഇന്ത്യയെ തോല്‍പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയ മൂന്ന് അവസരവും ഗോളാക്കിയപ്പോള്‍ ഇന്ത്യക്ക് ഒറ്റ പെനാല്‍റ്റിയും ലക്ഷ്യത്തില്‍ എത്തിക്കാനായില്ല. ഓസ്‌ട്രേലിയ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും.
അതേസമയം പുരുഷ ഹോക്കിയിൽ ഇന്ത്യന്‍ ടീം ഫൈനലിൽ കടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ മെഡലുറപ്പിച്ച് ഫൈനലിൽ കടന്നത്. അഭിഷേക്, മൻദീപ്, ജര്‍മൻപ്രീത് എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. തിങ്കളാഴ്‌ചയാണ് കലാശപ്പോര്.
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയന്‍ വനിതകള്‍ ആണ് എതിരാളികൾ. സെമിയിൽ ഇംഗ്ലണ്ടിനെ 4 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 61 റൺസെടുത്ത സ്മൃതി മന്ദാനക്കൊപ്പം പുറത്താകാതെ 44 റൺസെടുത്ത ജമീമ റോഡ്രിഗസിന്‍റെ പ്രകടനവും ഇന്ത്യക്ക് നിർണായകമായിരുന്നു. പരിക്കിന്‍റെ പിടിയിലാണെങ്കിലും ജമീമ ഫൈനലിൽ കളിക്കുമെന്ന സൂചനയാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നൽകിയത്.
ഈ ആവേശം മറക്കാന്‍ പറ്റുവോ; ഫ്ലോറിഡയില്‍ ആരാധകരെ നേരില്‍ക്കണ്ട് നന്ദിയറിയിച്ച് രോഹിത് ശര്‍മ്മ