കൊവിഡ് ലോക്ഡൗൺ പിൻവലിച്ചതിന് ശേഷവും കളിക്കളങ്ങൾ അടച്ചിടുന്നത് കായികതാരങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച് തയ്യാറാക്കിയ തുറക്കണം കളിക്കളം എന്ന പരിപാടിപാടിക്കാണ് അംഗീകാരം.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത കായിക പുരസ്കാരമായ ജി.വി.രാജ പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിലെ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സ്പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജ്ജ് ഏറ്റുവാങ്ങി.
കൊവിഡ് ലോക്ഡൗൺ പിൻവലിച്ചതിന് ശേഷവും കളിക്കളങ്ങൾ അടച്ചിടുന്നത് കായികതാരങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച് തയ്യാറാക്കിയ തുറക്കണം കളിക്കളം എന്ന പരിപാടിപാടിക്കാണ് അംഗീകാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മൂന്നാംതവണയാണ് ജോബി ജോര്‍ജ് ജി.വി.രാജ പുരസ്കാരം നേടുന്നത്. മികച്ച കായിക താരങ്ങൾക്കുള്ള പുരസ്കാരം ബാഡ്മിന്‍റൺ താരം അപര്‍ണ ബാലനും ലോംഗ് ജംപ് താരം ശ്രീശങ്കറിനുവേണ്ടി അമ്മയും ഏറ്റുവാങ്ങി.
undefined
മുംബൈക്കും രാജസ്ഥാനും പ്ലേ ഓഫിലെത്താന്‍ ആര്‍സിബി വെറുതെ തോറ്റാല്‍ മാത്രം പോരാ; അറിയാം ഈ കണക്കുകള്‍
ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഫുട്ബോൾ പരിശീലകൻ ടി.കെ.ചാത്തുണ്ണിയും മികച്ച കായിക പരിശീലകനുള്ള പുരസ്കാരം നീന്തൽ പരിശീലകൻ പി.എസ്.വിനോദും സ്വന്തമാക്കി. മാധ്യമം ദിനപത്രത്തിലെ അനിരു അശോകനാണ് മികച്ച സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്. മലയാള മനോരമയിലെ ജോസ് കുട്ടി പനയ്ക്കലാണ് മികച്ച ഫോട്ടോഗ്രാഫര്‍.
ഒരു നിമിഷം സഞ്ജുവിന് പകരം ചാഹലിനെ രാജസ്ഥാന്‍ നായകനാക്കി സ്റ്റാര്‍ സ്പോര്‍ട്സ്, അന്തംവിട്ട് ആരാധകര്‍