രാജ്യത്തെ ആദ്യ രാത്രികാല കാറോട്ട മത്സരത്തിന് ഒരുങ്ങി ചെന്നൈ; വിദേശ താരങ്ങളും പങ്കെടുക്കും

By Web Team  |  First Published Aug 30, 2024, 6:45 PM IST

ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന റേസിങ് ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കും.


ചെന്നൈ: രാജ്യത്തെ ആദ്യ രാത്രികാല ഫോര്‍മുല 4 സ്ട്രീറ്റ് കാറോട്ട മത്സരത്തിന് നാളെ ചെന്നൈ വേദിയാകും. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന രാത്രികാല കാര്‍ റേസ് മത്സരത്തില്‍ നിരവധി വിദേശ താരങ്ങളും പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ കൊച്ചിയില്‍ നിന്നടക്കം രാജ്യത്തെ എട്ട് നഗരങ്ങളില്‍ നിന്നുള്ള ടീമുകളാണ് ട്രാക്കില്‍ ഇറങ്ങുന്നത്. മറീന ബീച്ചിനുസമീപത്തുള്ള 3.5 കിലോമീറ്റര്‍ നീളമുള്ള ദ്വീപ് ഗ്രൗണ്ടിന് ചുറ്റുമുള്ള റേസിങ് ട്രാക്കിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 

ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന റേസിങ് ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇന്ത്യന്‍ റേസിംഗ് ലീഗിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മത്സരം തമിഴ്‌നാട് സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി മാറ്റിവെക്കുകയായിരുന്നു. രാത്രിയിലെ മത്സരങ്ങള്‍  വിജയമായിരിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് റേസിംഗ് പ്രൊമോഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അഖിലേഷ് റെഡ്ഡി പറഞ്ഞു. ഇത്തരത്തില്‍ ഒരു അവസരം നല്‍കിയതിന് തമിഴ്നാട് സര്‍ക്കാരിനോടും എസ് ഡി എ റ്റി ടീമിനോടും അതിയായ നന്ദി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Videos

undefined

ലോര്‍ഡ്‌സില്‍ അറ്റ്കിന്‍സണും സെഞ്ചുറി! അഗാര്‍ക്കറെ മറികടന്ന് അപൂര്‍വ നേട്ടം, ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍
 
വിവിധ നഗരങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസി ടീമുകള്‍ തമ്മിലുള്ള ഇന്ത്യന്‍ റേസിങ് ലീഗ് മത്സരവും, ജൂനിയര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള ഫോര്‍മുല 4 റേസിംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ളിലാണ് കാറോട്ട മത്സരം നടക്കുന്നത്.

click me!