2022 കോമണ്‍വെല്‍ത്ത് ഗെയിംസിസിന് ശേഷം പ്രധാന കിരീടങ്ങളില്ല. ലോക റാങ്കിംഗില്‍ 13-ാം സ്ഥാനം മാത്രം.
പാരീസ്: തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സില്‍ പി വി സിന്ധു മെഡല്‍ നേടുന്നതിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യയിലെ കായികപ്രേമികള്‍. കഴിഞ്ഞ മൂന്ന് ഒളിംപിക്‌സിലും ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ച കായികയിനമാണ് ബാഡ്മിന്റണ്‍. 2012ല്‍ സൈന നേവാളിന് വെങ്കലം, 2016ല്‍ പി വി സിന്ധുവിന് വെള്ളി. ടോക്കിയോയിലും സിന്ധുവിന് മെഡല്‍, വെങ്കലം! വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഒളിംപ്യന്‍ ആവുകയെന്ന ലക്ഷ്യത്തോടെയാണ് സിന്ധു 29-ാം വയസ്സില്‍ പാരീസിലെത്തുന്നത്.
എന്നാല്‍ മോശം ഫോമും ജയത്തിന് അടുത്ത് വച്ച് കളി കൈവിടുന്നതാണ് ഇപ്പോഴത്തെ പ്രകൃതം. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിസിന് ശേഷം പ്രധാന കിരീടങ്ങളില്ല. ലോക റാങ്കിംഗില്‍ 13-ാം സ്ഥാനം മാത്രം. പക്ഷേ കഴിഞ്ഞ രണ്ട് ഒളിംപിക് വര്‍ഷങ്ങളിലും ഗെയിംസിന് മുന്‍പുള്ള മാസങ്ങളില്‍ സമാന റെക്കോര്‍ഡായിരുന്നു സിന്ധുവിന്റേതെന്ന് എന്നത് മറന്നുകൂട. ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധുവിന് ശക്തരായ എതിരാളികളെ നേരിടേണ്ടതില്ല. എന്നാല്‍ നോക്കൗട്ടില്‍ തുടക്കത്തിലേ ഉണ്ട് ചൈനീസ് കടമ്പ.
undefined
20 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 11ലും സിന്ധുിവനെ വീഴ്ത്തിയ ഹി ബിങ്ജിയാവോയെ പ്രീക്വാര്‍ട്ടറില്‍ നേരിടണം. ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് ലോക രണ്ടാം നമ്പര്‍ ചെന്‍ യുഫേയി. ഫോമിനെ ചൊല്ലി ആശങ്ക വേണ്ട, കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകളിലെ കണക്ക് മതി സിന്ധുവിന് ആത്മവിശ്വാസം കിട്ടാന്‍. രണ്ട് വട്ടവും പോഡിയത്തിലേക്കുള്ള വഴിയില്‍ ചൈനീസ് താരങ്ങളെ വീഴ്ത്തിയതാണ് സിന്ധു.
മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സിന്ധു പരാജയപ്പെട്ടിരുന്നു. ചൈനയുടെ ലോക ഏഴാംനമ്പര്‍ താരം വാങ് ഷി ജയിച്ചതോടെ സിന്ധു റണ്ണര്‍ അപ്പായത്. 79 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-16, 5-21, 16-21 സ്‌കോറിന് സിന്ധു പരാജയപ്പെട്ടു. ആദ്യ സെറ്റ് നേടിയ ശേഷമാണ് സിന്ധു കിരീടം കൈവിട്ടത്. 2023 ഏപ്രിലിലെ സ്പെയിന്‍ മാസ്റ്റേഴ്സിനു ശേഷമുള്ള സിന്ധുവിന്റെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് ഫൈനലാണിത്.