പ്രശസ്ത അത്ലറ്റിക്‌സ് കോച്ച് എസ് എസ് കൈമൾ അന്തരിച്ചു

By Web Team  |  First Published Aug 12, 2024, 6:54 PM IST

ദീർഘകാലം കാലിക്കറ്റ് സർവകലാശാലയിൽ പരിശീലകനായിരുന്നു. പി.ടി ഉഷ, മേഴ്‌സിക്കുട്ടൻ, എം.ഡി വത്സമ്മ, അഞ്ജു ബോബി ജോർജ്, ബോബി അലോഷ്യസ് തുടങ്ങി നിരവധി അത്‌ലറ്റുകളെ പരിശീലിപ്പിച്ചിട്ടുണ്ട്


പാലക്കാട്:കാലിക്കറ്റ് സർവകലാശാല മുൻ അത് ലറ്റിക് കോച്ച്  എസ്. എസ്. കൈമൾ (ശിവശങ്കര്‍ കൈമള്‍) അന്തരിച്ചു.82 വയസായിരുന്നു.പാലക്കാട് സ്വദേശിയായ അദ്ദേഹം കൊച്ചിയിലെ മകന്‍റെ വീട്ടില്‍വച്ചാണ്  അന്തരിച്ചത്.1970 മുതല്‍ 2003 വരെ സര്‍വകലാശാലയില്‍ പരിശീലകനായിരുന്നു എസ് എസ് കൈമള്‍. അന്താരാഷ്ട്ര പ്രശസ്തരായ പി ടി ഉഷ, എം ഡി വത്സമ്മ, മേഴ്‌സിക്കുട്ടൻ, അഞ്ജു ബോബി ജോർജ് തുടങ്ങിയവരുടെയൊക്കെ പരിശീലകനായിരുന്നു.

ഇദ്ദേഹത്തിൻ്റെ കാലത്താണ് അത്‌ലറ്റിക്‌സില്‍ കാലിക്കറ്റ് സര്‍വകലാശാല ഏറ്റവും കൂടുതല്‍ ഇന്റര്‍യൂണിവേഴ്‌സിറ്റി കിരീടങ്ങള്‍ നേടിയത്.സർവകലാശാല കായിക പഠനവകുപ്പ് മേധാവിയായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷവും 2004, 2006, 2012, 2014 വര്‍ഷങ്ങളില്‍ സര്‍വകലാശാലാ അത്‌ലറ്റിക്‌സ്, ക്രോസ് കണ്‍ട്രി ടീമിനൊപ്പം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മുഖ്യപരിശീലകനായി സേവനം അനുഷ്ഠിച്ചു.

Latest Videos

undefined

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച കെ ശാന്ത കുമാരിയാണ് ഭാര്യ.നേവി ക്യാപ്റ്റൻ സന്തോഷ്,സൗമി എന്നിവര്‍ മക്കളാണ്. പാലക്കാട് ചുണ്ണാമ്പു തറയിലാണ് വീട്. സംസ്കാരം നാളെ പാലക്കാട് നടക്കും.

അർജുൻ മിഷൻ; ഗംഗാവലി പുഴയിൽ പ്രാഥമിക പരിശോധനയുമായി നേവി, തെരച്ചിൽ തുടരുമെന്ന ഉറപ്പ് ലഭിച്ചുവെന്ന് മന്ത്രി

 

click me!