എന്നാല്‍ ലീഡ് തിരിച്ചുപിടിച്ച ലക്ഷ്യ 11-8ന് മുന്നിലെത്തി. ആദ്യ ഗെയിമില്‍ കളി നിയന്ത്രിച്ച ലക്ഷ്യ സെന്‍ പതര്‍ച്ചകളേതുമില്ലാതെ 21-17ന് ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ തുടക്കം മുതല്‍ പ്രണോയ് ലീഡെടുത്തു. 6-3ന് പ്രണോയ് മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച ലക്ഷ്യ 10-10ന് ഒപ്പം പിടിക്കുകയും 11-10ന് നേരിയ ലീഡെടുക്കുകയും ചെയ്തു.
ടോക്കിയോ: ലോക ബാഡ്മിന്റണ് ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ മിന്നുന്ന പ്രകടനവുമായി മലയാളി താരം എച്ച് എസ് പ്രമോയ് ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം കെന്‍റോ മൊമോട്ടയെ അട്ടിമറിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തി.
ലക്ഷ്യക്കെതിരെ ആദ്യ ഗെയിം നഷ്ടമായശേഷമാണ് പ്രണോയ് അവിശ്വസനീയ തീരിച്ചുവരവ് നടത്തിയത്. സ്കോര്‍ 17-21, 21-16, 21-17. കഴിഞ്ഞ വര്‍ഷത്തെ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവാണ് ലക്ഷ്യ സെന്‍. ആദ്യ ഗെയിമില്‍ തുടക്കം മുതല്‍ ലക്ഷ്യ സെന്നിനായിരുന്നു മുന്‍തൂക്കം. 3-0ന് മുന്നിലെത്തിയ ലക്ഷ്യ കുതിച്ചെങ്കിലും തിരിച്ചടിച്ച പ്രണോയ് 4-4ന് ഒപ്പം പിടിച്ചു.
undefined
ലോക ബാഡ്മിന്റണ് ചാമ്പ്യന്‍ഷിപ്പ്: പ്രണോയിക്കും ലക്ഷ്യക്കും ശ്രീകാന്തിനും വിജയത്തുടക്കം
എന്നാല്‍ ലീഡ് തിരിച്ചുപിടിച്ച ലക്ഷ്യ 11-8ന് മുന്നിലെത്തി. ആദ്യ ഗെയിമില്‍ കളി നിയന്ത്രിച്ച ലക്ഷ്യ സെന്‍ പതര്‍ച്ചകളേതുമില്ലാതെ 21-17ന് ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ തുടക്കം മുതല്‍ പ്രണോയ് ലീഡെടുത്തു. 6-3ന് പ്രണോയ് മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച ലക്ഷ്യ 10-10ന് ഒപ്പം പിടിക്കുകയും 11-10ന് നേരിയ ലീഡെടുക്കുകയും ചെയ്തു.
എന്നാല്‍ ഇടവേളക്കുശേഷം തിരിച്ചുവന്ന പ്രണോയ് ലീഡ് തിരിച്ചുപിടിച്ചു. 14-12ന് മുന്നിലെത്തിയ പ്രണോയ് പിന്നീട് ലൈഡ് കൈവിടാതെ 21-16ന് ഗെയിം സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മൂന്നാം ഗെയിമില്‍ ഇരുതാരങ്ങളും ഇഞ്ചോടിഞ്ച് പോരാടി. ഇടവേള സമയത്ത് 11-18ന് പ്രണോയ് മുന്നിലെത്തി. തിരിച്ചുവരാന്‍ ലക്ഷ്യ ശ്രമിച്ചെങ്കിലും 21-17ന് ഗെയിമും മത്സരവും സ്വന്തമാക്കി ക്വാര്‍ട്ടറിലെത്തി.
പുരുഷ ഡബിള്‍സില്‍ മലയാളി താരം എം ആര്‍ അര്‍ജ്ജുന്‍-ധ്രുവ് കപില സഖ്യവും സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറിലെത്തി. എന്നാല്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈനാ നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി.