ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്
ടോക്കിയോ: ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് വെങ്കലം. സെമിയിൽ മലേഷ്യൻ സഖ്യത്തോട് തോറ്റു. സ്കോർ: 20-22, 21-18, 21-16.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് മെഡലാണിത്. പുരുഷ ഡബിൾസ് സെമിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ജോഡി എന്ന നേട്ടത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക്‌രാജ് രങ്കിറെഡ്ഡിയും നേരത്തെ ഇടംപിടിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ ഡബിള്‍സ് വിഭാഗത്തില്‍ ജ്വാല ഗുട്ടയ്‌ക്കും അശ്വിനി പൊന്നപ്പയ്‌ക്കും ശേഷം ഒരു ഒരു ഇന്ത്യന്‍ സഖ്യം മെഡല്‍ നേടുന്നത് ഇതാദ്യമാണ്. 2011ല്‍ വനിതാ ഡബിള്‍സില്‍ ഇരുവരും വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ 13-ാം മെഡല്‍ കൂടിയാണിത്.
🇮🇳 & end their campaign with a historic 🥉 medal. This is the result of their perseverance, determination & sheer passion 🔥🔝
Congratulations boys 🥳👏 pic.twitter.com/fU0CQLD6pe
1️⃣st medal for 🇮🇳 from MD section
2️⃣nd medal from 🇮🇳's doubles pair
1️⃣3️⃣th medal for 🇮🇳 at the
Proud of you & 💯🔥 pic.twitter.com/4DfmWxjYXI
undefined
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയുടെ ജൈത്രയാത്രക്ക് ഇന്നലെ അന്ത്യമായിരുന്നു. ക്വാർട്ടറിൽ ചൈനയുടെ ജുൻപെങ്ങിനോട് മലയാളി താരം പൊരുതി തോറ്റു. 21-19, 6-21, 18-21 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ തോല്‍വി. രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം കെന്‍റോ മൊമോട്ടയെ അട്ടിമറിച്ച് കുതിച്ച എച്ച് എസ് പ്രണോയി പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ വീഴ്ത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്.
മലയാളി താരം എച്ച് എസ് പ്രണോയിക്ക് മോശമല്ലാത്ത വര്‍ഷമാണ് 2022. മാര്‍ച്ചില്‍ സ്വിസ് ഓപ്പണര്‍ സൂപ്പര്‍ 300 ഫൈനലിലെത്തിയ പ്രണോയി തോമസ് കപ്പില്‍ ആദ്യമായി ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ നിര്‍ണായകമായിരുന്നു. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000ലും സ്വപ്‌ന കുതിപ്പ് തുടര്‍ന്ന താരം സെമിയിലെത്തിയതും ഈ വര്‍ഷം ശ്രദ്ധേയമായി. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ എച്ച് എസ് പ്രണോയിക്ക് പുറമെ മലയാളിയായി എം ആര്‍ അര്‍ജുനും ഉണ്ടായിരുന്നു.
El Divino Manco: ആരാണ് ലോക ഫുട്ബോളിലെ ആ ഒറ്റക്കയ്യന്‍ ദൈവം