രാജ്യത്തിന്റെ അംഗീകാരം കൂടുതൽ മികച്ച പ്രകടനത്തിനുള്ള പ്രചോദനമെന്നും മലയാളി കൂടിയായ പ്രണോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി : അർജുന പുരസ്കാരം കുടുംബത്തിനും പരിശീലകൻ ഗോപീചന്ദിനും സമർപ്പിക്കുന്നുവെന്ന് ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയി. കരിയറിൽ ഇതുവരെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് പുരസ്കാരം. രാജ്യത്തിന്റെ അംഗീകാരം കൂടുതൽ മികച്ച പ്രകടനത്തിനുള്ള പ്രചോദനമെന്നും മലയാളി കൂടിയായ പ്രണോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രണോയ്ക്ക് പുറമെ അത്‍ലറ്റ് എല്‍ദോസ് പോളിനും അർജുന അവാർഡ് ലഭിച്ചു. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ് ഇക്കുറി പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന. ഇക്കുറി ബർമിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരത് കമല്‍ നാല് മെഡലുകള്‍ നേടിയിരുന്നു. നവംബർ 30ന് 25 കായിക താരങ്ങള്‍ക്ക് രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിക്കും.
Read More : അർജുന തിളക്കത്തിൽ രണ്ട് മലയാളികൾ, അഭിമാനമായി എച്ച് എസ് പ്രണോയി, എൽദോസ് പോൾ; ശരത് കമലിന് ഖേല്‍രത്ന