നോര്‍ത്ത് മാസിഡോണിയക്ക് യൂറോ അരങ്ങേറ്റം തോല്‍വിയോടെ; ഓസ്ട്രിയക്ക് ചരിത്ര ജയം

By Web Team  |  First Published Jun 14, 2021, 12:18 AM IST

ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഓസ്ട്രിയ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് വിജയം സ്വന്തമാക്കിയത്. നോര്‍ത്ത് മാസിഡോണിയയുടേത് ആവട്ടെ അവരുടെ ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് മത്സരം കൂടിയായിരുന്നു.
 


ബുക്കറെസ്റ്റ്: യൂറോ കപ്പില്‍ ഗ്രൂപ്പ് സിയില്‍ നോര്‍ത്ത് മാസിഡോണിയക്കെതിരെ ഓസ്ട്രിയക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഓസ്ട്രിയ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് വിജയം സ്വന്തമാക്കിയത്. നോര്‍ത്ത് മാസിഡോണിയയുടേത് ആവട്ടെ അവരുടെ ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് മത്സരം കൂടിയായിരുന്നു.

മത്സരത്തിന്റെ 18-ാ മിനിറ്റില്‍ സ്റ്റെഫാന്‍ ലൈനറിലൂടെ ഓസ്ട്രിയ ലീഡെഡുത്തു. എന്നാല്‍ 28-ാം മിനിറ്റില്‍ മാസിഡോണിയയുടെ മറുപടി ഗോളെത്തി. ഓസ്ട്രിയ ഗോള്‍ കീപ്പറിന്റെ പിഴവ് മുതലെടുത്ത് വെറ്ററന്‍ താരം ഗൊറന്‍ പാണ്ഡേവാണ് വല കുലുക്കിയത്. ആദ്യ പകുതി അങ്ങനെ 1-1ല്‍ അവസാനിച്ചു. 

Latest Videos

78-ാം മിനിറ്റില്‍ മൈക്കല്‍ ഗ്രഗോറിഷ് ഒരിക്കല്‍കൂടി ഓസ്ട്രിയയെ മുന്നിലെത്തിച്ചു. ഡേവിഡ് അലാബയാണ് ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോള്‍ മാര്‍കോ അര്‍മോട്ടോവിച്ച് ഓസ്ട്രിയയുടെ പട്ടിക പൂര്‍ത്തിയാക്കി. അവസാന രണ്ട് ഗോള്‍ നേടിയ താരങ്ങളും പകരക്കാരനായിട്ടാണ് ഇറങ്ങിയിരുന്നത്.

click me!