ആദ്യ ഗെയിം തന്നെ ബ്രേക്ക് ചെയ്യപ്പെട്ട് 0-2ന് പിന്നിലായിപ്പോയിട്ടും 3-2ന് മുന്നിലെത്താന്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തിനായി. പിന്നീട് ആദ്യ സെറ്റില്‍ 5-3ന് ലീഡെടുത്തതോടെ ഇന്ത്യന്‍ സഖ്യത്തിന് പ്രതീക്ഷയായി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ബ്രസീലിയന്‍ സഖ്യം സാനിയ-ബൊപ്പണ്ണ സഖ്യത്തെ ബ്രേക്ക് ചെയ്ത് 5-5ന് ഒപ്പം പിടിച്ചു.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് മിക്സ്ഡ് ഡബിൾസിൽ സാനിയ മിർസ,രോഹൻ ബൊപ്പണ്ണ സഖ്യത്തിന് ഫൈനലിൽ തോൽവി. ബ്രസീലിയന്‍ സഖ്യമായ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യന്‍ സഖ്യത്തെ തോൽപ്പിച്ചത്. സ്കോർ 7-6-6-2.
ആദ്യ സെറ്റില്‍ തുടക്കത്തിലെ ബ്രേക്ക് ചെയ്യപ്പെട്ടിട്ടും ശക്തമായി തിരിച്ചടിച്ച സാനിയ സഖ്യം 2-2-ന് ഒപ്പമെത്തി. ആദ്യ ഗെയിം തന്നെ ബ്രേക്ക് ചെയ്യപ്പെട്ട് 0-2ന് പിന്നിലായിപ്പോയിട്ടും 3-2ന് മുന്നിലെത്താന്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തിനായി. പിന്നീട് ആദ്യ സെറ്റില്‍ 5-3ന് ലീഡെടുത്തതോടെ ഇന്ത്യന്‍ സഖ്യത്തിന് പ്രതീക്ഷയായി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ബ്രസീലിയന്‍ സഖ്യം സാനിയ-ബൊപ്പണ്ണ സഖ്യത്തെ ബ്രേക്ക് ചെയ്ത് 5-5ന് ഒപ്പം പിടിച്ചു.
“My professional career started in Melbourne… I couldn’t think of a better arena to finish my [Grand Slam] career at.”
We love you, Sania ❤️ • • pic.twitter.com/E0dNogh1d0
undefined
എന്നാല്‍ നിര്‍ണായക ഗെയിം സ്വന്തമാക്കി 6-5ന് ലീഡെടുത്തെങ്കിലും 6-6ന് ബ്രസീലിയന്‍ സഖ്യം ഒപ്പമെത്തി. ടൈ ബ്രേക്കറില്‍ 0-3ന് പിന്നിലായശേഷം തന്‍റെ രണ്ട് സെര്‍വും നിലനിര്‍ത്തി ബൊപ്പണ്ണ 2-3ലെത്തിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഇന്ത്യന്‍ സഖ്യത്തിന് പിടിച്ചു നില്‍ക്കാനായില്ല. രണ്ടാം സെറ്റില്‍ തുടക്കത്തിലെ 1-3ന് പിന്നിലായിപ്പോയ ഇന്ത്യന്‍ സഖ്യം പിന്നീട് 1-4ലേ്കും അവസാനം 2-6ലും എത്തി സെറ്റും കിരീടവും സ്വന്തമാക്കി.
Sealed with a kiss 😘🏆
🇧🇷 Rafael Matos • • • pic.twitter.com/EgFOOVramW
അമ്മയായ ശേഷം 36-ാം വയസിൽ സാനിയയും 42കാരനായ രോഹൻ ബൊപ്പണ്ണയും മികച്ച പ്രകടനമാണ് ടൂർണമെന്‍റിൽ ഉടനീളം കാഴ്ചവച്ചത്. സാനിയ മിർസ ഗ്രാൻസ്ലാമിൽ നിന്ന് ഓസ്ട്രേലിയൻ ഓപ്പണോടെ വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തമാസം നടക്കുന്ന ദുബായ് ഓപ്പണായിരിക്കും സാനിയയുടെ അവസാന ടൂർണമെന്‍റ്. സാനിയ മിർസ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി6 ഗ്ലാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.