Ash Barty wins Australian Open 2022 : ചരിത്രം കുറിച്ച് ആഷ്‍‍ലി ബാര്‍ട്ടി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം

By Web Team  |  First Published Jan 29, 2022, 4:04 PM IST

1978ന് ശേഷം ചാമ്പ്യനാകുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിത എന്ന വിശേഷണവും ബാര്‍ട്ടിക്ക് സ്വന്തം


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ (Australian Open 2022) ചരിത്രം കുറിച്ച് ആഷ്‍‍ലി ബാര്‍ട്ടി (Ashleigh Barty) വനിതാ സിംഗിള്‍സ് ചാമ്പ്യന്‍. അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ബാര്‍ട്ടി തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി. 1978ന് ശേഷം ചാമ്പ്യനാകുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിത എന്ന വിശേഷണവും സ്വന്തം. സ്‌കോര്‍ 6-3, 7-6. ടൂര്‍ണമെന്‍റില്‍ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ബാര്‍ട്ടി കിരീടം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടമാണിത്.

ആദ്യ സെറ്റിലെ ആറാം ഗെയിമിൽ കോളിന്‍സിനെ ബ്രേക്ക് ചെയ്ത് മുന്നിലെത്തിയ ബാര്‍ട്ടി 6-3ന് ആദ്യ സെറ്റ് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ കോളിന്‍സിന്‍റെ മുന്നേറ്റമായിരുന്നു കണ്ടത്. 5-1ന് അമേരിക്കന്‍ താരം മുന്നിലെത്തിയതോടെ ടൂര്‍ണമെന്‍റില്‍ ആദ്യമായി ബാര്‍ട്ടിക്ക് മൂന്നാം സെറ്റ് കളിക്കേണ്ടിവരുമെന്ന് കരുതി.

Latest Videos

undefined

എന്നാൽ അവിശ്വസനീയ തിരിച്ചുവരവിലൂടെ ടൈബ്രേക്കറിലേക്ക് രണ്ടാം സെറ്റ് നീട്ടിയ ബാര്‍ട്ടി ടൈ ബ്രേക്കറില്‍ 7-2ന് സെറ്റ് സ്വന്തമാക്കി കിരീടം ഉറപ്പിച്ചു. 1978ല്‍ ക്രിസ് ഓ നീല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയശേഷം ചാമ്പ്യനാകുന്ന ആദ്യ താരമാണ് ബാര്‍ട്ടി.  ക്രിസ്റ്റീന്‍ ഒ നീൽ കിരീടം നേടിയ അതേ സ്കോറില്‍ ഓസ്ട്രേലിയന്‍ താരത്തിന് ജന്മനാട്ടിൽ ഹാപ്പി സ്ലാം.

2019ലെ ഫ്രഞ്ച് ഓപ്പണിനും കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണിനും ശേഷം ബാര്‍ട്ടിയുടെ ആദ്യ ഗ്രാന്‍സ്ലാം വിജയം. ഫൈനലിൽ തോറ്റെങ്കിലും ലോക റാങ്കിംഗില്‍ ആദ്യ പത്തിലേക്ക് മുന്നേറുന്നതിന്‍റെ ആശ്വാസത്തിൽ കോളിന്‍സിന് മടക്കം.

🏆 💙 • pic.twitter.com/fZUMFuQkEx

— #AusOpen (@AustralianOpen)

Kerala Blasters : കബഡിക്കുള്ള കളിക്കാരേയുള്ളൂ, നാളത്തെ മത്സരം ചിന്തിക്കുന്നേയില്ല; തുറന്നടിച്ച് വുകോമനോവിച്ച്

click me!