എമ്മ മെക്കിയണ് ഇത് ഭാഗ്യ ഒളിംപിക്സാണ്. ഇക്കുറി ഏഴു മെഡലുകളാണ് എമ്മ നീന്തൽകുളത്തിൽ നിന്ന് മുങ്ങിയെടുത്തത്. അതെ നാലു സ്വർണവും മൂന്ന് വെങ്കലവും.
ടോക്കിയോ: ഒളിംപിക്സിൽ ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ നീന്തൽ താരം എമ്മ മെക്കിയൺ. ഒരൊറ്റ ഒളിംപിക്സിൽ നിന്ന് ഏഴുമെഡലുകൾ നേടിയ ആദ്യ വനിതാ നീന്തൽ താരമായിട്ടായിരിക്കും ഇനി എമ്മ മെക്കിയൺ അറിയപ്പെടുന്നത്.
എമ്മ മെക്കിയണ് ഇത് ഭാഗ്യ ഒളിംപിക്സാണ്. ഇക്കുറി ഏഴു മെഡലുകളാണ് എമ്മ നീന്തൽകുളത്തിൽ നിന്ന് മുങ്ങിയെടുത്തത്. അതെ നാലു സ്വർണവും മൂന്ന് വെങ്കലവും. ഞായറാഴ്ച നടന്ന 50 മീറ്റർ ഫ്രീസ്റ്റൈലിലേയും , 4 100 മീറ്റർ മെഡ്ലെ റിലേയിലേയും വിജയമാണ് എമ്മയെ ഈ ചരിത്രനേട്ടത്തിന് അർഹയാക്കിയത്. 50 മീറ്റർ സെമിയിൽ എമ്മ ഒളിംപിക് റെക്കോർഡും തിരുത്തിക്കുറിച്ചു. വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ, 4 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, എന്നിവയിലും താരം സ്വർണം നേടിയിരുന്നു. 4 100 മീറ്റർ മെഡ്ലെ റിലേ, 100 മീറ്റർ ബട്ടർഫ്ലൈ, വനിതകളുടെ 4 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ വെങ്കലവും നേടി.
റിയോയിലേതുൾപ്പെടെ ആകെ 9 ഒളിംപിക് മെഡലുകളാണ് എമ്മ നേടിയിട്ടുള്ളത്. എമ്മയ്ക്ക് ഇപ്പോഴും ഈ മെഡൽനേട്ടം വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് തന്റെ അധ്വാനത്തിന്റെ ഫലമാണെന്നും എമ്മ പറയുന്നു. 1952 ലെ ഹെൽസിംകി ഗെയിംസിൽ സോവിയറ്റ് ജിംനാസ്റ്റ് താരം മരിയയാണ് നേരത്തെ ഒരേ ഒളിംപിക്സിൽ ഏഴു മെഡലുകൾ നേടിയിട്ടുള്ള ആദ്യതാരം.
Read More: അവര്‍ തീരുമാനിച്ചു 'നമ്മുക്ക് ഒന്നിച്ച് ജേതാക്കളാകാം'; ഹൈജംപ് 'സ്വര്‍ണ്ണ തീരുമാനം' ഊഷ്മളമായ കാഴ്ച.!
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona