ടോക്കിയോ ഒളിംപിക്സ്: ഇത്തവണത്തെ മെഡൽ ദാനവും പുതിയ ചരിത്രമാകും

By Web Team  |  First Published Jul 14, 2021, 5:50 PM IST

മെഡൽ ജേതാക്കളെ പോഡിയത്തിൽ നിർത്തിയശേഷം ഒരു തളികയിൽ മെഡലുകൾ നൽകും. ജേതാക്കൾക്ക് മെഡലുകളെടുത്ത് ഒഴിഞ്ഞ ​ഗ്യാലറികളെ സാക്ഷിനിർത്തി സ്വയം കഴുത്തലണിയാം.


ടോക്കിയോ: കൊവിഡ് മ​ഹാമാരിമൂലം ഒളിംപിക്സിന്റെ ചരിത്രത്തിലില്ലാത്ത ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ടോക്കിയോയിൽ ഒളിംപിക്സ് മത്സരങ്ങൾ നടക്കുന്നത്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ഒളിംപിക്സ് മത്സരങ്ങൾ നടക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം. അടുത്തതായി സമ്മാനദാന ചടങ്ങിൽ മെഡൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കാൻ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവുമുണ്ടാവില്ലെന്നതാണ്.

മെഡൽ ജേതാക്കളെ പോഡിയത്തിൽ നിർത്തിയശേഷം ഒരു തളികയിൽ മെഡലുകൾ നൽകും. ജേതാക്കൾക്ക് മെഡലുകളെടുത്ത് ഒഴിഞ്ഞ ​ഗ്യാലറികളെ സാക്ഷിനിർത്തി സ്വയം കഴുത്തലണിയാം. മെഡലുകൾ സ്വീകരിച്ചശേഷമുള്ള പതിവ് ഹസ്തദാനമോ ആലിം​ഗനമോ ഇത്തവണ ഉണ്ടാകില്ല.

Latest Videos

മെഡലുകൾവെച്ച തളികയുമായി വരുന്ന വ്യക്തി അണുവിമുക്തമാക്കിയ ​ഗ്ലൗസുകളും മാസ്കും ധരിക്കുമെന്നും മെഡൽ ജേതാക്കളും മാസ്ക് ധരിക്കണമെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞു. വിജയികൾക്ക് തളികയിൽ നിന്ന് അവരുടെ മെഡലുകളെടുത്തശേഷം സ്വയം കഴുത്തിലണിയാമെന്നും ബാക്ക് പറഞ്ഞു.

കൊവിഡിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ടോക്കിയോ ന​ഗരത്തിൽ 1149 പേർക്കാണ് ഇന്ന് കൊവിഡ് രോ​ഗബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.

മോൺട്രിയോളില്‍ എന്തുകൊണ്ട് മെഡല്‍ നഷ്‌ടമായി; കാരണങ്ങള്‍ ഓര്‍ത്തെടുത്ത് ടി സി യോഹന്നാൻ

 കര്‍ശന കൊവിഡ് ചട്ടം, അതിശയിപ്പിക്കുന്ന കാഴ്‌ചകള്‍; ഒളിംപിക് വില്ലേജ് താരങ്ങൾക്ക് തുറന്നുകൊടുത്തു

ടോക്യോയിലേക്ക് മലയാളി വനിതാ അത്‌ലറ്റുകളില്ലാത്തത് നിരാശ; ഒളിംപിക്‌സ് ഓര്‍മ്മകള്‍ പങ്കിട്ട് പ്രീജ ശ്രീധരന്‍

ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!