മൂന്നാം തവണയാണ് ജി.വി.രാജ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സ്പോർട്‌സ് എഡിറ്റർ ജോബി ജോർജ്ജ് നേടുന്നത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പരമോന്നത കായിക പുരസ്‌കാരമായ ജി.വി.രാജ പുരസ്‌കാരങ്ങളിലെ ദൃശ്യമാധ്യമ അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സ്പോർട്‌സ് എഡിറ്റർ ജോബി ജോർജ്ജ് അർഹനായി. കൊവിഡ് ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷവും കളിക്കളങ്ങൾ അടച്ചിടുന്നത് കായികതാരങ്ങളെ ബാധിക്കുന്നതിനെ കുറിച്ച് തയ്യാറാക്കിയ 'തുറക്കണം കളിക്കളങ്ങൾ' എന്ന പ്രത്യേക പരിപാടിക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം 20ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മൂന്നാം തവണയാണ് ജി.വി.രാജ മാധ്യമ പുരസ്കാരം ജോബി സ്വന്തമാക്കുന്നത്.
പത്രമാധ്യങ്ങളിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം മാധ്യമത്തിലെ അനിരു അശോകനും മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം മലയാള മനോരമയിലെ ജോസ് കുട്ടി പനയ്ക്കലും സ്വന്തമാക്കി. മികച്ച കായികതാരങ്ങൾക്കുള്ള ജി.വി.രാജ അവാർഡ് ലോംഗ്‌ജംപ് താരം എം. ശ്രീശങ്കറും ബാഡ്‌മിന്‍റണ്‍ താരം അപർണ ബാലനും ആണ് കരസ്ഥമാക്കിയത്.
undefined
Read more: ധോണിയുടെ പേര് വിളിച്ചതേയുള്ളൂ; തല പൊട്ടിപ്പോകുന്ന ശബ്‌ദത്തില്‍ ഇരമ്പി 'തല' ഫാന്‍സ്- വീഡിയോ