രണ്ടാം ബൗട്സില്‍ ആഷിഷായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. എന്നാല്‍ എല്ലാ ജഡ്ജുമാരും ചൈനീസ് താരത്തിന് അനുകൂലമാവുകയായിരുന്നു.
ടോക്യോ: പുരുഷ ബോക്‌സിംഗില്‍ ഇന്ത്യയുടെ ആഷിഷ് കുമാര്‍ പ്രാഥമിക റൗണ്ടില്‍ പുറത്ത്. 75 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനയുടെ എര്‍ബീകെ തുഹേറ്റയാണ് ആഷിഷിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 0-5. ആദ്യത്തെ രണ്ട് ബൗട്‌സിലും ചൈനീസ് താരത്തിന് അനുകൂലമായിരുന്നു വിധി.
രണ്ടാം ബൗട്സില്‍ ആഷിഷായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. എന്നാല്‍ എല്ലാ ജഡ്ജുമാരും ചൈനീസ് താരത്തിന് അനുകൂലമാവുകയായിരുന്നു. അവസാന ബൗട്‌സ് ആഷിഷിന് അനുകൂലമായി വിധിച്ചെങ്കിലും തുഹേറ്റയെ മറികടക്കാനായില്ല.
ഇന്ത്യക്ക് വേണ്ടി മത്സരിച്ച മൂന്ന് ബോക്‌സര്‍മാരും പുറത്തായി. മനീഷ് കൗഷിക്, വികാസ് കൃഷന്‍ എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. അമിത് പങ്കല്‍, സതീഷ് കുമാര്‍ എന്നിവരാണ് ഇനി അവശേഷിക്കുന്നത്. ഇരുവരും പ്രീ ക്വാര്‍ട്ടറിലാണ് മത്സരിക്കുക.
നേരത്തെ വനിതാ ടേബിള്‍ ടെന്നിസീല്‍ ഇന്ത്യന്‍ താരം മണിക ബത്ര പുറത്തായിരുന്നു. ഓസ്ട്രിയയുടെ ലോക 17-ാം നമ്പര്‍ താരം സോഫിയ പൊള്‍ക്കനോവ നേരിട്ടുള്ള ഗെയിംമുകള്‍ക്കാണ് മണികയെ തകര്‍ത്തത്. സ്‌കോര്‍ 11-8, 11-2, 11-5, 11-7.