വിംബിൾഡൺ വനിതാ കിരീടം ആഷ്ലി ബാർട്ടിക്ക്

By Web Team  |  First Published Jul 10, 2021, 9:22 PM IST

41 വർഷത്തിനുശേഷം വിം​ബിൾഡൺ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. 1980ൽ ഇവോനെ ​ഗൂലാ​ഗോം​ഗ് ആണ് ബാർട്ടിക്ക് മുമ്പ് അവസാനമായി വംബിൾഡൺ കിരീടം നേടിയ താരം.


ലണ്ടൻ: വിംബിൾഡൺ വനിതാ കിരീടം ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിക്ക്. ഫൈനലിൽ ചെക്ക് താരം കരോലീന പ്ലിസ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് ബാർട്ടി ആദ്യ വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. സ്കോർ 6-3, 6-7, 6-3. ബാർട്ടിയുടെ കരിയറിലെ രണ്ടാം ​ഗ്രാൻസ്ലാം കിരീടമാണിത്. 2019ലെ ഫ്രഞ്ച് ഓപ്പൺ കിരീടമായിരുന്നു ബാർട്ടിയുടെ കരിയറിലെ ആദ്യ ​ഗ്രാൻസ്ലാം.

Destiny fulfilled 🇦🇺 is our new Ladies' Singles Champion 🏆 pic.twitter.com/Yeh7wldDuv

— Wimbledon (@Wimbledon)

41 വർഷത്തിനുശേഷം വിം​ബിൾഡൺ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. 1980ൽ ഇവോനെ ​ഗൂലാ​ഗോം​ഗ് ആണ് ബാർട്ടിക്ക് മുമ്പ് അവസാനമായി വംബിൾഡൺ കിരീടം നേടിയ താരം. ആദ്യ സെറ്റിൽ പ്ലിസ്കോവയെ നിഷ്പ്രഭമാക്കി 28 മിനിറ്റു കൊണ്ട് സെറ്റ് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ ബാർട്ടിക്ക് അടിതെറ്റി.

Latest Videos

ടൈ ബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ്(7-4)ന് സ്വന്തമാക്കി മുൻ ലസോക ഒന്നാം നമ്പർ താരം കൂടിയായ പ്ലിസ്കോവ പ്രതീക്ഷ നിലനിർത്തിയെങ്കിലും നിർണായക മൂന്നാം സെറ്റിൽ മികവിലേക്ക് ഉയർന്ന ബാർട്ടി സെറ്റും മത്സരവും സ്വന്തമാക്കി കരിയറിലെ ആദ്യ ​വിംബിൾഡൺ കരീടം കൈപ്പിടിയിലൊതുക്കി. വിംബിൾഡണിലെ മുൻ ജൂനിയർ ചാമ്പ്യൻ കൂടിയാണ് ബാർട്ടി.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!