ഫ്രീ ആപ്ലിക്കേഷനായ ഫിറ്റ് ഇന്ത്യ ആപ്പ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്
ദില്ലി: ദേശീയ കായികദിനത്തില്‍ ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍. ദില്ലിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റിന്‍റെ രണ്ടാം വാര്‍ഷികത്തിലാണ് ആപ്പ് പുറത്തിറക്കിയത്. കായിക സഹമന്ത്രി നിസിത് പ്രമാണിക്കും ചടങ്ങില്‍ പങ്കെടുത്തു.
ഫ്രീ ആപ്ലിക്കേഷനായ ഫിറ്റ് ഇന്ത്യ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ഒരാളുടെ ഫിറ്റ്‌നസ് അനായാസം പരിശോധിക്കാന്‍ ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷന്‍ വഴി കഴിയുമെന്നും 135 കോടി ഇന്ത്യക്കാർക്കായി ആരംഭിച്ച ഏറ്റവും സമഗ്രമായ ഫിറ്റ്നസ് ആപ്പാണ് ഇത് എന്നും അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു.
ആപ്ലിക്കേഷന്‍ പുറത്തിറക്കല്‍ ചടങ്ങിന് മുമ്പ് ഹോക്കി മജീഷ്യന്‍ മേജര്‍ ധ്യാന്‍ചന്ദിനെ അനുരാഗ് സിംഗ് താക്കൂര്‍ അസ്‌മരിച്ചു. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, ഗുസ്‌തി താരം സാംഗ്രാം സിംഗ്, ഒരു സ്‌കൂള്‍ വിദ്യാര്‍ഥി, ഒരു വീട്ടമ്മ എന്നിവരുമായി കേന്ദ്രമന്ത്രിമാര്‍ വെര്‍ച്വല്‍ കൂടിക്കാഴ്‌ച നടത്തി. 2019ല്‍ ദേശീയ കായിക ദിനത്തില്‍(ഓഗസ്റ്റ് 29) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫിറ്റ് ഇന്ത്യന്‍ മൂവ്‌മെന്‍റിന് തുടക്കമിട്ടത്.
പരിക്കിന് ശേഷം മടങ്ങിവരവിന് ശ്രേയസ്; ടി20 ലോകകപ്പില്‍ അവസരം ലഭിക്കുമോ?
മെഡല്‍ നേട്ടത്തിനുശേഷം ഏറ്റവും വലിയ ആഗ്രഹം തുറന്നുപറഞ്ഞ് ഭവിന പട്ടേല്‍
പാരാലംപിക്‌സ് മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona