ലോംഗ് ജംപില്‍ മലയാളി താരങ്ങളില്‍ പ്രതീക്ഷ: അഞ്ജു ബോബി ജോര്‍ജ്ജ്

By Web Team  |  First Published Mar 14, 2022, 6:39 PM IST

മലയാളി താരം ആന്‍സി സോജന്‍ 6.55 മിറ്റര്‍ ചാടി കോമണ്‍ വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. ലോംഗ് ജംപ് അടക്കമുള്ള മത്സരങ്ങള്‍ കാണാനും വിലയിരുത്താനുമാണ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് തലസ്ഥാനത്തെത്തിയത്. 6.55 മീറ്റര്‍ ചാടി കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത നേടിയ ആന്‍സി സോജന് അഞ്ജു ആശംസകള്‍ നേര്‍ന്നു.


തിരുവനന്തപുരം: ലോംഗ് ജംപില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ കേരളത്തിലുണ്ടെന്ന് ലോക അത്ലറ്റിക് മെഡല്‍ ജേതാവ് അഞ്ജു ബോബി ജോര്‍ജ്(Anju Bobby George) പറഞ്ഞു. ഇന്ത്യന്‍ ഗ്രാന്‍ പ്രി അത്ലറ്റിക്സിന്‍റെ ആദ്യപാദം മത്സരങ്ങൾ കണ്ട ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അഞ്ജു.

മലയാളി താരം ആന്‍സി സോജന്‍ 6.55 മിറ്റര്‍ ചാടി കോമണ്‍ വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. ലോംഗ് ജംപ് അടക്കമുള്ള മത്സരങ്ങള്‍ കാണാനും വിലയിരുത്താനുമാണ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് തലസ്ഥാനത്തെത്തിയത്. 6.55 മീറ്റര്‍ ചാടി കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത നേടിയ ആന്‍സി സോജന് അഞ്ജു ആശംസകള്‍ നേര്‍ന്നു.

Latest Videos

undefined

കരുണയില്ലാതെ അശ്വിനും ബുമ്രയും, പിങ്ക് ടെസ്റ്റില്‍ ലങ്കക്കെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം

കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി നിലച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി അത്ലറ്റിക്സിന്‍റെ ആദ്യ രണ്ട് പാദങ്ങള്‍ക്കാണ് തിരുവനന്തപും വേദിയാവുന്നത്. ഈമാസം 23 ന് രണ്ടാം പാദ മത്സരങ്ങളും തിരുവനന്തപുരത്ത് നടക്കും. അവശേഷിക്കുന്ന മത്സരങ്ങള്‍ കേരളത്തന് പുറത്തായിരിക്കും നടക്കുക.

പുരുഷ വനിതാ വിഭാഗങ്ങലിലായി 14 ഇനങ്ങളിലെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വേല്‍ത്ത് ഗെയിംസ് അടക്കമുള്ള മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ സെലക്ഷന് ഗ്രാന്‍ഡ‍് പ്രിത്ലറ്റിക്സിലെ പ്രകടനവും പരിഗണിക്കും.

ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മറ്റൊരു ഇതിഹാസത്തെ കൂടി പിന്നിലാക്കി അശ്വിന്‍

200ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ജു ലോംഗ് ജംപില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായിരുന്നു അഞ്ജു. 6.70 മീറ്റര്‍ ചാടിയായിരുന്നു അഞ്ജുവിന്‍റെ ചരിത്രനേട്ടം.

click me!